ലാ​ബ്‌​ടെ​ക്‌​നീ​ഷ്യ​ന്‍, ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്, സ്റ്റാഫ് ന​ഴ്‌​സ് ഒ​ഴി​വ്
Saturday, July 4, 2020 12:34 AM IST
കണ്ണൂർ: ക​ണ്ണൂ​ര്‍ ഗ​വ.​വൃ​ദ്ധ​സ​ദ​ന​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന സെ​ക്ക​ൻ​ഡ് ഇ​ന്നിം​ഗ്‌​സ് ഹോം ​പ​ദ്ധ​തി​യി​ല്‍ ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍, ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്, സ്റ്റാ​ഫ് ന​ഴ്‌​സ് എ​ന്നീ ത​സ്തി​ക​ക​ളി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന് ഡി​എം​ഇ അം​ഗീ​കാ​ര​മു​ള്ള ഡി​എം​എ​ല്‍​ടി അ​ല്ലെ​ങ്കി​ല്‍ ബി​എ​സ്‌​സി എം​എ​ല്‍​ടി​യും ഫി​സി​യോ​തെ​റാ​പ്പി​സ്റ്റി​ന് അം​ഗീ​കൃ​ത ഫി​സി​യോ​തെ​റാ​പ്പി ബി​രു​ദ​വും സ്റ്റാ​ഫ് ന​ഴ്‌​സി​ന് അം​ഗീ​കൃ​ത ന​ഴ്‌​സിം​ഗ് ബി​രു​ദം അ​ല്ലെ​ങ്കി​ല്‍ ജി​എ​ന്‍​എം കോ​ഴ്‌​സ് പാ​സു​മാ​ണ് ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത. മു​ന്‍​പ​രി​ച​യ​മു​ള്ള​വ​ര്‍​ക്കും ജി​ല്ല​യി​ല്‍ സ്ഥി​ര​താ​മ​സ​മു​ള്ള​വ​ര്‍​ക്കും മു​ന്‍​ഗ​ണ​ന.
യോ​ഗ്യ​രാ​യ​വ​ര്‍ ആ​റി​നു രാ​വി​ലെ ഒ​ൻ​പ​തി​ന് ബ​യോ​ഡാ​റ്റ, യോ​ഗ്യ​ത, പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​ഴീ​ക്കോ​ട് ഗ​വ.​വൃ​ദ്ധ​സ​ദ​ന​ത്തി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9447750003, 0497 2771300.