17.28 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍
Thursday, June 4, 2020 12:59 AM IST
ബ​ന്ത​ടു​ക്ക: സ്കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 17.28 ലിറ്റ​ര്‍ ക​ര്‍​ണാ​ട​ക നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍.
ബ​ന്ത​ടു​ക്ക ക​ക്ക​ച്ചാ​ലി​ലെ സ​ച്ചി​ൻ (28) ആ​ണ് പി​ടി​യി​ലാ​യ​ത്. വ​ന​മേ​ഖ​ല​യി​ലെ ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും മ​ദ്യ​ക്ക​ട​ത്ത് വ്യാ​പ​ക​മാ​യ​താ​യു​ള്ള പ​രാ​തി​യെ തു​ട​ര്‍​ന്ന് ബ​ദി​യ​ഡു​ക്ക എ​ക്സൈ​സ് റെ​യ്ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. സ​മീ​റി​ന്‍റെ​യും സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ആ​ര്‍. ബാ​ബു​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ സം​യു​ക്ത​മാ​യി പ​യ​റ​ടു​ക്കം വ​ന​മേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ര്‍​ണ്ണാ​ട​ക നി​ര്‍​മി​ത മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ​ത്. സ്കൂ​ട്ട​റി​ല്‍ പ്ലാ​സ്റ്റി​ക് ചാ​ക്കി​ല്‍ നി​റ​ച്ച 180 മി​ല്ലി​യു​ടെ 96 ടെ​ട്ര പാക്ക് മ​ദ്യം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മ​ണ​ല്‍​ക്ക​ട​ത്ത്: ര​ണ്ട്
പി​ക്ക​പ്പ് വാ​നു​ക​ള്‍
പി​ടി​യി​ല്‍

ബ​ദി​യ​ഡു​ക്ക: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ഏ​ര്‍​പ്പെ​ടു​ത്തി​യ ലോ​ക്ക് ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പു​ഴ​ക​ളി​ല്‍ നി​ന്ന് മ​ണ​ലൂ​റ്റ് സ​ജീ​വ​മാ​യി. ഇ​ത്ത​ര​ത്തി​ല്‍ ഷി​റി​യ പു​ഴ​യി​ല്‍ നി​ന്ന് മ​ണ​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നു​ക​ള്‍ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ഷേ​ണി ദേ​റ​ഡു​ക്ക​യി​ല്‍ നി​ന്ന് ബാ​ഡൂ​രി​ല്‍ നി​ന്നു​മാ​ണ് മ​ണ​ല്‍​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്. ഡ്രൈ​വ​ര്‍​മാ​രാ​യ ഷേ​ണി​യി​ലെ അ​ബ്ദു​ൾ​റ​സാ​ഖ്(28), അ​ബ്ദു​ല്‍ സ​നീ​ദ്(34) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.