സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി; ആ​റ​ളം ഫാ​മി​ലും കൃ​ഷി​ക​ള്‍​ക്കു തു​ട​ക്ക​മാ​യി
Sunday, May 31, 2020 12:37 AM IST
ഇ​രി​ട്ടി: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​ക്ക് ഒ​പ്പം​ചേ​ര്‍​ന്ന് ആ​റ​ളം ഫാ​മി​ലും വി​വി​ധ​ത​രം കൃ​ഷി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. ആ​ദ്യ​ഘ​ട്ട​മെ​ന്ന​നി​ല​യി​ല്‍ ഇ​ഞ്ചി, മ​ഞ്ഞ​ള്‍, നെ​ല്ല് എ​ന്നി​വ​യു​ടെ വി​ത്തി​റ​ക്കി​യാ​ണു ഫാം ​നി​ല​നി​ല്‍​പ്പി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ലേ​ക്കു തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് കാ​ലം ന​ൽ​കി​യ പാ​ഠ​ങ്ങ​ളും ഭ​ക്ഷ്യ​സ്വ​യം​പ​ര്യാ​പ്ത​ത നേ​ടേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും പു​തി​യ കൃ​ഷി​രീ​തി​ക​ള്‍ അ​വ​ലം​ബി​ക്കാ​ന്‍ കാ​ര​ണ​മാ​യ​താ​യി ഫാം ​അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. നാ​ണ്യ​വി​ള​ക​ളു​ടെ​യും ന​ടീ​ല്‍​വ​സ്തു​ക്ക​ളു​ടെ​യും കേ​ന്ദ്ര​മാ​ണു ഫാം. ​

ലോ​ക​ത്തി​ലെ മി​ക​ച്ച​യി​നം ക​ശു​വ​ണ്ടി​യു​ടെ കേ​ന്ദ്രം എ​ന്ന​തി​നൊ​പ്പം നാ​ളി​കേ​ര​വും റ​ബ​റു​മാ​യി​രു​ന്നു ഫാ​മി​ന്‍റെ മു​ഖ്യ​വ​രു​മാ​ന​സ്രോ​ത​സ്. സം​സ്ഥാ​ന​ത്തെ മി​ക​ച്ച ന​ടീ​ല്‍​വ​സ്തു​ക്ക​ളു​ടെ കേ​ന്ദ്രം എ​ന്ന​നി​ല​യി​ലും പ്ര​സി​ദ്ധ​മാ​ണ്. എ​ന്നാ​ൽ കോ​വി​ഡ് സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി​യി​ൽ എ​ല്ലാം താ​ളം​തെ​റ്റി. ഒ​പ്പം കു​ര​ങ്ങന്‍റെ​യും കാ​ട്ടാ​ന​ക​ളു​ടെ​യും ശ​ല്യ​വും​കൂ​ടി​യാ​യ​തോ​ടെ നാ​ണ്യ​വി​ള​ക​ളി​ല്‍​നി​ന്നു​ള്ള വ​രു​മാ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണു കൃ​ഷി​വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ വ​രു​മാ​ന​വും അ​തോ​ടൊ​പ്പം ഫാ​മി​നെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന ആ​ദി​വാ​സി​ക​ള്‍​ക്ക് തൊ​ഴി​ലും കൂ​ലി​യും ല​ഭ്യ​മാ​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ച​ത്. ഏ​ക്ക​ര്‍​ക​ണ​ക്കി​നു സ്ഥ​ലം ഫാ​മി​ല്‍ ത​രി​ശാ​യും കാ​ടു മൂ​ടി​യും കി​ട​പ്പു​ണ്ട്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം അ​ധി​ക​മു​ണ്ടാ​കാ​ത്ത കാ​ര്‍​ഷി​ക​വി​ള​ക​ളാ​ണു സു​ഭി​ക്ഷകേ​ര​ളം പ​ദ്ധ​തി​പ്ര​കാ​രം ഫാ​മി​ല്‍ കൃ​ഷി​ചെ​യ്യു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ഞ്ചേ​ക്ക​റി​ല്‍ ഇ​ഞ്ചി​യും മ​ഞ്ഞ​ളും ര​ണ്ടേ​ക്ക​റി​ല്‍ നെ​ല്ലു​മാ​ണു കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ദി​വാ​സി പു​ന​ര​ധി​വാ​സ​മേ​ഖ​ല​യി​ല്‍ ഇ​ഞ്ചി​യും മ​ഞ്ഞ​ളും കൃ​ഷി​യി​റ​ക്കി മി​ക​ച്ച വി​ള ല​ഭി​ച്ച​തും പ്ര​ചോ​ദ​ന​മാ​യി. ഇ​ഞ്ചി, മ​ഞ്ഞ​ള്‍ എ​ന്നി​വ​യു​ടെ വി​ത്തി​ട​ല്‍ ഫാം ​എം​ഡി ബി​മ​ല്‍ ഘോ​ഷും മു​തി​ര്‍​ന്ന തൊ​ഴി​ലാ​ളി​ക​ളും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു.

മു​തി​ര്‍​ന്ന തൊ​ഴി​ലാ​ളി​ക​ളാ​യ സു​ശീ​ല സോ​മ​ന്‍, മേ​രി, പ​വി​ത്ര​ന്‍, ജോ​ര്‍​ജ് എ​ന്നി​വ​രാ​ണു കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ഫാം ​സൂ​പ്ര​ണ്ട് മോ​ഹ​ന്‍​ദാ​സ്, മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ര്‍ ശ്രീ​കു​മാ​ര്‍, പ്ര​സ​ന്ന​ന്‍ നാ​യ​ര്‍, ആ​ന്‍റ​ണി ജേ​ക്ക​ബ് എ​ന്നി​വ​രും തൊ​ഴി​ലാ​ളി​നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഫാ​മി​ലെ എ​ട്ടാം ബ്ലോ​ക്കി​ലാ​ണു ക​ര​നെ​ല്‍​ക്കൃ​ഷി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വി​ത്തു​ന​ടീ​ല്‍ ച​ട​ങ്ങ് ആ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ജി ന​ടു​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.