കു​പ്പി​വെ​ള്ള​ത്തി​ന് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്നതായി പരാതി
Friday, May 29, 2020 11:59 PM IST
പെ​രു​മ്പ​ട​വ്: കു​പ്പി​വെ​ള്ള​ത്തി​ന് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. പെ​രു​മ്പ​ട​വി​ലെ ചി​ല വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളാ​ണ് കു​പ്പി​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ലും കൂ​ടു​ത​ലാ​യി വി​ല ഈ​ടാ​ക്കു​ന്ന​താ​യി ഉ​പ​യോ​ക്താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ര്‍​ക്കു പ​രാ​തി ന​ല്‍​കി.

തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​നം അ​നു​വ​ദി​ക്ക​ണം:
മ​നു​ഷ്യാ​വ​കാ​ശ​ക്കൂ​ട്ടാ​യ്മ

ക​ണ്ണൂ​ർ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ തൊ​ഴി​ലും വ​രു​മാ​ന​വു​മി​ല്ലാ​താ​യ ജ​ന​ങ്ങ​ൾ​ക്കെ​ല്ലാം അ​തി​ജീ​വ​ന​ത്തി​നാ​വ​ശ്യ​മാ​യ തോ​തി​ൽ തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​നം അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ​ക്കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് ടെ​സ്റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ കേ​ര​ളം മ​റ്റു​സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പി​ന്നി​ലാ​യ​തി​ന്‍റെ കാ​ര​ണം മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ​ക്കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.​രോ​ഗ​പ്പ​ക​ർ​ച്ച ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​ൻ വ്യാ​പ​ക​മാ​യ ടെ​സ്റ്റു​ക​ളി​ലൂ​ടെ നി​ജ​സ്ഥി​തി വെ​ളി​പ്പെ​ട​ണം. മാ​സ്ക് ധ​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ​ക്ക് ശാ​സ്ത്രീ​യ സ​മീ​പ​നം ഉ​ണ്ടാ​ക​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ​ക്കൂ​ട്ടാ​യ്മ ചെ​യ​ർ​പേ​ഴ്സ​ൺ ജോ​ർ​ജ് പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.