വിമുക്തഭടൻമാർക്കു എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കാം
Saturday, May 23, 2020 12:01 AM IST
ക​ണ്ണൂ​ര്‍: ജ​നു​വ​രി മു​ത​ല്‍ എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കാ​ത്ത വി​മു​ക്ത​ഭ​ട​ന്‍​മാ​ര്‍​ക്ക് ഓ​ഗ​സ്റ്റ് 31 വ​രെ ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കാം. പ്ര​സ്തു​ത കാ​ല​യ​ള​വി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത വി​മു​ക്ത​ഭ​ട​ന്‍​മാ​ര്‍​ക്ക് ത​പാ​ല്‍​മു​ഖേ​ന​യും ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കാ​മെ​ന്ന് ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 0497 2700069.