കരുവഞ്ചാൽ ആശുപത്രിയിൽ ഫോ​ണ്‍ ബു​ക്കിം​ഗി​ന് സൗ​ക​ര്യം
Saturday, May 23, 2020 12:01 AM IST
ആ​ല​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​ന പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​വും ഒ​പി സ​മ​യ​ത്തെ തി​ര​ക്കു കു​റ​യ്ക്കാ​ന്‍ ലോ​ക്ക് ഡൗ​ണ്‍ തീ​രു​ന്ന​തു​വ​രെ ക​രു​വ​ഞ്ചാ​ല്‍ സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി​യി​ൽ താ​ഴെ​പ്പ​റ​യു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലെ സ്‌​പെ​ഷാ​ലി​റ്റി ഡോ​ക്‌​ട​ര്‍​മാ​രെ കാ​ണാ​ന്‍ ഫോ​ണ്‍ ബു​ക്കിം​ഗ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. എം​ഡി ഫി​സി​ഷ്യ​ന്‍, ഇ​എ​ന്‍​ടി സ​ര്‍​ജ​ന്‍, അ​സ്ഥി​രോ​ഗ വി​ഭാ​ഗം, ശി​ശു​രോ​ഗ വി​ഭാ​ഗം എ​ന്നി​വ​യി​ലേ​ക്കാ​ണ് ഫോ​ൺ ബു​ക്കിം​ഗ് സൗ​ക​ര്യം. നേ​രി​ട്ടു​വ​ന്ന് ടോ​ക്ക​ണ്‍ എ​ടു​ക്കു​ന്ന സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും. ഫോ​ണ്‍: 0460 2245203, 0460 2245223.