ബി​ഹാ​റി​ലേ​യ്ക്ക് കാ​ൽ​ന​ട​യാ​യി പോ​കാ​നൊ​രു​ങ്ങി​യ നാ​ൽ​പ്പ​തോ​ളം പേ​രെ പോ​ലീ​സ് ത​ട​ഞ്ഞു
Saturday, May 23, 2020 12:01 AM IST
പി​ലി​ക്കോ​ട്: സ്വ​ദേ​ശ​ത്തേ​ക്ക് കാ​ൽ​ന​ട​യാ​യി മ​ട​ങ്ങാ​നൊ​രു​ങ്ങി​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് ത​ട​ഞ്ഞു. കാ​ലി​ക്ക​ട​വി​ലും പ​രി​സ​ര​ത്തു​മാ​യി മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന 40 ഓളം ബീ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​ണ് ഇ​ന്ന​ലെ രാ​വി​ലെ സൈ​ക്കി​ളി​ലും കാ​ൽ​ന​ട​യാ​യും പു​റ​പ്പെ​ട്ട​ത്. ച​ന്തേ​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. സു​രേ​ഷ്ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം ദേ​ശീ​യ​പാ​ത​യി​ലെ​ത്തി​യാ​ണ് അ​നു​ന​യി​പ്പി​ച്ച് ഇ​വ​രെ തി​രി​ച്ച​യ​ച്ച​ത്.

മൂ​ന്ന് സൈ​ക്കി​ളി​ൽ വ​സ്ത്ര​ങ്ങ​ൾ കെ​ട്ടി​വ​ച്ച് കാ​ൽ​ന​ട​യാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​ണ് ഇ​വ​ർ ശ്ര​മം ന​ട​ത്തി​യ​ത്. ര​ണ്ട് സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കാ​ലി​ക്ക​ട​വി​ലും പ​രി​സ​ര​ത്തും കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് ഇ​വ​ർ ക​ഴി​ഞ്ഞി​രു​ന്ന​ത്. പോ​ലീ​സ് ഇ​ട​പെ​ട്ട് ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​ച്ചു. ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് എ​ത്തി​ച്ചു​ന​ൽ​കി.

ബി​ഹാ​റി​ലേ​ക്ക് സ്പെ​ഷ​ൽ ട്രെ​യി​ൻ യാ​ത്ര തി​രി​ക്കു​ന്നുണ്ടെ​ങ്കി​ൽ അ​നു​മ​തി ല​ഭ്യ​മാ​ക്കാ​മെ​ന്ന് പോ​ലീ​സ് ഉ​റ​പ്പു​ന​ൽ​കി. പോ​ലീ​സ് ബീ​ഹാ​റി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ങ്കി​ലും ക​ഴി​ഞ്ഞ​യാ​ഴ്ച ബീ​ഹാ​റി​ലേ​ക്ക് കേ​ര​ള​ത്തി​ൽ നി​ന്നു പോ​യ സം​ഘ​ത്തി​ലെ ചി​ല​ർ​ക്ക് കോ​വി​ഡ് പോ​സ​റ്റീ​വ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നാ​ൽ കു​റ​ച്ചു സാ​വ​കാ​ശം വേ​ണ​മെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. ജൂ​ൺ ആ​ദ്യ​വാ​രം മാ​ത്ര​മേ ഇ​വ​ർ​ക്ക് മ​ട​ങ്ങാ​നാ​വൂ.