കളക്ടർ പറഞ്ഞത് 145 രൂപ; കോഴിയിറച്ചി വിൽക്കുന്നത് 165 രൂപയ്ക്കു തന്നെ
Friday, May 22, 2020 11:58 PM IST
കാ​സ​ര്‍​ഗോ​ഡ്: ഇ​റ​ച്ചി​ക്കോ​ഴി വി​ല 145 രൂ​പ​യാ​യി നി​ശ്ച​യി​ച്ചു ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കെ ജി​ല്ല​യി​ല്‍ നി​ല​വി​ലെ ചി​ല്ല​റ വി​ല്‍​പ്പ​ന​നി​ര​ക്ക് 165 രൂ​പ. പെ​രു​ന്നാ​ള്‍ അ​ടു​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഇ​റ​ച്ചി​ക്കോ​ഴി​ക​ളു​ടെ വി​ല ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പ​ര​മാ​വ​ധി വി​ല 145 രൂ​പ​യാ​യി നി​ശ്ച​യി​ച്ചു ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു വ്യാ​ഴാ​ഴ്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

എ​ന്നാ​ല്‍ ഇ​ന്ന​ലെ കാ​സ​ര്‍​ഗോ​ഡ് അ​ട​ക്ക​മു​ള്ള ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും 165 രൂ​പ​യ്ക്കാ​ണ് ഇ​റ​ച്ചി​ക്കോ​ഴി വി​ല്‍​ക്കു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളും ഇ​ത് ഉപഭോക്താക്കളും വ്യാ​പാ​രി​ക​ളും ത​മ്മി​ലു​ള്ള വാ​ക്കു​ത​ര്‍​ക്ക​ത്തി​നും കാ​ര​ണ​മാ​യി.

മൊ​ത്ത​വി​ത​ര​ണ​ക്കാ​രി​ല്‍ നി​ന്ന് ത​ങ്ങ​ള്‍​ക്കു ഇ​റ​ച്ചി​ക്കോ​ഴി ല​ഭി​ക്കു​ന്ന​ത് 148 രൂ​പ​യ്ക്കാ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കി​ലോ​യ്ക്ക് മൂ​ന്നു രൂ​പ ന​ഷ്ടം സ​ഹി​ച്ച്‌ എ​ങ്ങ​നെ വി​ല്‍​ക്കു​മെ​ന്നും വ്യാ​പാ​രി​ക​ള്‍ ചോ​ദി​ക്കു​ന്നു. വി​ല നി​ശ്ച​യി​ക്കു​ന്ന അ​വ​സ​ര​ത്തി​ല്‍ ഇ​റ​ച്ചി​ക്കോ​ഴി വി​ൽ​പ്പ​ന​ക്കാ​രു​ടെ അ​ഭി​പ്രാ​യം തേ​ടി​യി​ല്ലെ​ന്ന ആ​രോ​പ​ണ​മു​ണ്ട്.

ഇ​റ​ച്ചി​ക്കോ​ഴി​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സി​വി​ല്‍ സ​പ്ലൈ​സ്-​ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ല 145 രൂ​പ​യാ​യി നി​ജ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.

അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​റ​ച്ചി​ക്കോ​ഴി​ക​ളു​ടെ മൊ​ത്ത വി​ല്‍​പ്പ​ന​വി​ല കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ പു​ന​രു​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം പ​രാ​തി അ​റി​യി​ക്കാ​ന്‍ ന​ല്‍​കി​യ ന​ന്പ​റി​ല്‍ വി​ളി​ച്ചാ​ല്‍ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.