യൂ​ണി​ഫോ​മും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ന​ല്‍​കും
Friday, May 22, 2020 11:56 PM IST
കൂ​ത്തു​പ​റ​മ്പ്: കേ​ര​ള​പ്ര​ദേ​ശ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന​ക​മ്മി​റ്റി​യു​ടെ ഗു​രു​സ്പ​ര്‍​ശം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി തൊ​ക്കി​ല​ങ്ങാ​ടി യൂ​ണി​റ്റ് അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ യൂ​ണി​ഫോം, കു​ട, നോ​ട്ടു​ബു​ക്ക് തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്യും. തൊ​ക്കി​ല​ങ്ങാ​ടി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഈ ​വ​ര്‍​ഷം പ്ര​വേ​ശ​നം നേ​ടു​ന്ന മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​ണ് സൗ​ജ​ന്യ​മാ​യി ഇ​വ വി​ത​ര​ണം ചെ​യ്യു​ക. കെ​പി​എ​സ്ടി​എ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ നി​ര്‍​ധ​ന​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​വേ​ണ്ടി നി​ര്‍​മി​ക്കു​ന്ന മൂ​ന്നു വീ​ടു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​ള​രെ​വേ​ഗം പു​രോ​ഗ​മി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ളാ​യ പി.​എം. ദി​നേ​ശ​ന്‍, എ.​പി. മ​നോ​ജ് കു​മാ​ര്‍, എ​സ്.​ആ​ര്‍. ശ്രീ​ജി​ത്, വി.​കെ. മു​ഹ​മ്മ​ദ്, പി. ​ജ​യ​രാ​ജ​ന്‍. അ​ഖി​ല്‍ ദി​വാ​ക​ര​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.