കാ​ലി​ച്ചാ​ന​ടു​ക്കം ജ​ന​കീ​യ ബ​സ് സ​ര്‍​വീ​സ് 25 മു​ത​ല്‍
Friday, May 22, 2020 11:56 PM IST
നീ​ലേ​ശ്വ​രം: കാ​ലി​ച്ചാ​ന​ടു​ക്കം ജ​ന​കീ​യ വി​ക​സ​ന​സ​മി​തി​യു​ടെ കീ​ഴി​ലു​ള്ള ജ​ന​കീ​യ ബ​സ് 25 മു​ത​ല്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ന്‍ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. രാ​വി​ലെ 7.15 ന് ​കാ​ലി​ച്ചാ​ന​ടു​ക്ക​ത്തു നി​ന്ന് നീ​ലേ​ശ്വ​ര​ത്തേ​ക്കും 7.50 ന് ​നീ​ലേ​ശ്വ​ര​ത്തു​നി​ന്ന് തി​രി​ച്ചും 8.15 ന് ​ജി​ല്ലാ ആ​ശു​പ​ത്രി വ​ഴി കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കും 10 ന് ​തി​രി​ച്ചു കാ​ലി​ച്ചാ​ന​ടു​ക്ക​ത്തേ​ക്കും ബ​സ് സ​ര്‍​വീ​സ് ന​ട​ത്തും.

11.15 ന് ​വീ​ണ്ടും നീ​ലേ​ശ്വ​ര​ത്തേ​ക്കും 12.25 ന് ​അ​വി​ടെ​നി​ന്ന് തി​രി​ച്ചും സ​ര്‍​വീ​സ് ന​ട​ത്തും. 1.20 ന് ​വീ​ണ്ടും കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കും 3.05 ന് ​അ​വി​ടെ​നി​ന്ന് തി​രി​ച്ചും 4.15 ന് ​വീ​ണ്ടും കാ​ലി​ച്ചാ​ന​ടു​ക്ക​ത്തു​നി​ന്ന് നീ​ലേ​ശ്വ​ര​ത്തേ​ക്കും സ​ര്‍​വീ​സ് ന​ട​ത്തും.

5.05 ന് ​നീ​ലേ​ശ്വ​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് താ​യ​ന്നൂ​ര്‍ വ​രെ പോ​കു​ന്ന ബ​സ് അ​വി​ടെ​നി​ന്ന് തി​രി​ച്ചു കാ​ലി​ച്ചാ​ന​ടു​ക്ക​ത്തെ​ത്തി യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ടോം ​വ​ട​ക്കും​മൂ​ല അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ.​എം. മാ​ധ​വ​ന്‍, കെ. ​കു​ഞ്ഞി​ക്കൊ​ട്ട​ന്‍, കെ. ​ജ​യ​കു​മാ​ര്‍, കെ.​കെ. അ​ബൂ​ബ​ക്ക​ര്‍, അ​ഗ​സ്റ്റി​ന്‍ ഇ​ഞ്ച​നാ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.