ഇനിയൊന്നും ‘കാട്ടാനില്ല’
Friday, May 22, 2020 11:56 PM IST
ഇ​ര​ിട്ടി: കാ​ട്ടാ​ന​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റി ആ​റ​ളം ഫാം. ​ആ​ന​ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ഫാ​മി​ന്‍റെ മി​ക​ച്ച ഉ​ത്പാ​ദ​ന​കേ​ന്ദ്ര​മാ​യ നാ​ലാം ബ്ലോ​ക്ക് അ​ട​ച്ചു. ര​ണ്ടാ​ഴ്ച​മു​മ്പ് വ​ന​ത്തി​ലേ​ക്കു തു​ര​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ല്‍​പ്പെ​ട്ട പ​ത്തോ​ളം ആ​ന​ക​ള്‍ വീ​ണ്ടും ബ്ലോ​ക്കി​ന​ക​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് അ​ട​ച്ച​ത്. ഇ​വി​ടു​ത്തെ അ​ൻ​പ​തോ​ളം തൊ​ഴി​ലാ​ളി​ക​ളെ മ​റ്റു ബ്ലോ​ക്കു​ക​ളി​ലേ​ക്ക് പു​ന​ര്‍​വി​ന്യ​സി​ച്ചു. നാ​ലാം ബ്ലോ​ക്കി​ൽ​വ​ച്ചാ​ണ് ര​ണ്ടാ​ഴ്ച​മു​മ്പ് ഫാം ​സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്ന​ത്.

ഇ​വി​ടെ വീ​ണ്ടും ആ​ന​ക്കൂ​ട്ടം തി​രി​ച്ചെ​ത്തി​യ​ത് തൊ​ഴി​ലാ​ളി​ക​ളെ ഭീ​തി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ബ്ലോ​ക്കി​ലെ ഗോ​ഡൗ​ണ്‍ കാ​ട്ടാ​ന ച​വി​ട്ടി​ത്ത​ക​ര്‍​ത്ത​തും മേ​ഖ​ല​യി​ലെ നി​ര​വ​ധി തെ​ങ്ങു​ക​ളും ക​ശു​മാ​വും കു​ത്തി​വീ​ഴ്ത്തി​യ​തും ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ര​ണ്ടു ജീ​വ​ന​ക്കാ​ര്‍ ആ​ന​യു​ടെ മു​ന്നി​ല്‍​പ്പെ​ട്ടെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യാ​ണു ര​ക്ഷ​പ്പെ​ട്ട​ത്.

ഫാ​മി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​രു​മാ​ന​മു​ള്ള മേ​ഖ​ല​യാ​ണ് നാ​ലാം ബ്ലോ​ക്ക്. തെ​ങ്ങു​ക​ള്‍ നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​ണി​ത്. തെ​ങ്ങ് കു​ത്തി​വീ​ഴ്ത്തി അ​തി​ന്‍റെ മ​ധു​ര​മു​ള്ള കാ​മ്പ് തി​ന്നു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ആ​ന​ക്കൂ​ട്ടം ഇ​വി​ടെ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്നു ക​ണ്ട​തോ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ ബ്ലോ​ക്ക് പൂ​ട്ടി മ​റ്റു ബ്ലോ​ക്കു​ക​ളി​ലേ​ക്കു പോ​കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ വ​നം​വ​കു​പ്പ് ന​ട​ത്തി​യ ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ ഇ​രു​പ​തോ​ളം ആ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യി​രു​ന്നു. ഒ​രാ​ഴ്ച ക​ഴി​യു​ന്ന​തി​നു മു​ന്പാ​ണ് ഇ​വ വീ​ണ്ടും ഫാ​മി​ലേ​ക്കു തി​രി​ച്ചു​ക​യ​റി​യി​രി​ക്കു​ന്ന​ത്.

വ​നാ​തി​ര്‍​ത്തി​യി​ലെ ആ​ന​പ്ര​തി​രോ​ധ മ​തി​ലും ട്ര​ഞ്ചും ത​ക​ര്‍​ത്താ​ണ് ആ​ന​ക്കൂ​ട്ട​മെ​ത്തി​യ​ത്. ഇ​ക്കൂ​ട്ട​ത്തി​ല്‍ ക​ര്‍​ണാ​ട​ക വ​ന​മേ​ഖ​ല​ക​ളി​ല്‍ നി​ന്നെ​ത്തി​യ ആ​ന​ക​ളു​മു​ണ്ടെ​ന്നാ​ണു സം​ശ​യി​ക്കു​ന്ന​ത്.മേ​ഖ​ല​യി​ല്‍ വേ​ന​ല്‍​മ​ഴ ല​ഭി​ച്ച​തി​നാ​ല്‍ കു​റ്റി​ക്കാ​ടു​ക​ള്‍ വ​ള​ര്‍​ന്നു​പ​ന്ത​ലി​ച്ചു തു​ട​ങ്ങി. ഇ​തു​മൂ​ലം ആ​ന​യു​ടെ മു​ന്നി​ല്‍​പ്പെ​ട്ടാ​ല്‍ മാ​ത്ര​മേ കാ​ണാ​ന്‍ ക​ഴി​യു​ന്നു​ള്ളൂ.

ക​ഴി​ഞ്ഞ​ദി​വ​സം എ​ട്ടാം ബ്ലോ​ക്കി​ലേ​ക്കു​ള്ള റോ​ഡി​ലാ​ണ് ര​ണ്ട് ആ​ന​ക​ള്‍ കി​ട​ന്ന​ത്. ഇ​തു​വ​ഴി കു​ര​ങ്ങി​നെ തു​ര​ത്താ​ന്‍ പോ​കു​ക​യാ​യി​രു​ന്ന ര​ണ്ടു തൊ​ഴി​ലാ​ളി​ക​ള്‍ മു​ന്നി​ലെ​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് ആ​ന​യാ​ണെ​ന്നു മ​ന​സി​ലാ​യ​ത്. ഇ​വ​രു​ടെ കാ​ലൊ​ച്ച കേ​ട്ട് ആ​ന കി​ട​ന്നി​ട​ത്തു​നി​ന്ന് എ​ഴു​ന്നേ​ല്‍​ക്കു​മ്പോ​ഴേ​യ്ക്കും ഓ​ടി​യ​തി​നാ​ലാ​ണ് ഇ​വ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത്.

നാ​ലാം ബ്ലോ​ക്ക് അ​ട​ച്ച​തോ​ടെ ഫാ​മി​ല്‍ വ​ന്‍ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണു​ണ്ടാ​കു​ക. തെ​ങ്ങു​ള്ള​തി​നാ​ല്‍ ഇ​വി​ടെ കു​ര​ങ്ങു​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ കു​ര​ങ്ങി​നെ തു​ര​ത്താ​ന്‍ ര​ണ്ടു തൊ​ഴി​ലാ​ളി​ക​ളെ നി​ര്‍​ത്തി​യി​രു​ന്നു. ബ്ലോ​ക്ക് അ​ട​ച്ച​തോ​ടെ പ്ര​ദേ​ശം കു​ര​ങ്ങി​ന്‍റെ​യും ആ​ന​ക​ളു​ടെ​യും താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.