മൂ​ന്നു വി​മാ​ന​ങ്ങ​ളി​ലാ​യി ക​ണ്ണൂ​രി​ലെ​ത്തി​യ​ത് 520 പേ​ര്‍
Friday, May 22, 2020 1:37 AM IST
മ​ട്ട​ന്നൂ​ര്‍: പ്ര​വാ​സി​ക​ളു​മാ​യി ബു​ധ​നാ​ഴ്ച ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത് മൂ​ന്നു വി​മാ​ന​ങ്ങ​ള്‍. മൂ​ന്നു വി​മാ​ന​ങ്ങ​ളി​ലാ​യി പി​ഞ്ചു​കു​ട്ടി​ക​ള​ട​ക്കം 520 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ദോ​ഹ, മ​സ്‌​ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ങ്ങ​ളും റി​യാ​ദി​ല്‍​നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​വു​മാ​ണ് ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി 12.32ന് ​എ​ത്തി​യ ദോ​ഹ​യി​ല്‍​നി​ന്നു​ള്ള വി​മാ​ന​ത്തി​ല്‍ ഒ​ൻ​പ​ത് കു​ട്ടി​ക​ളു​ള്‍​പ്പ​ടെ 186 യാ​ത്ര​ക്കാ​രാ​ണെ​ത്തി​യ​ത്. രാ​ത്രി 7.45 ന് ​റി​യാ​ദി​ല്‍​നി​ന്ന് 152 യാ​ത്ര​ക്കാ​രു​മാ​യി എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​മെ​ത്തി. ഏ​ഴു കു​ട്ടി​ക​ളും 145 മു​തി​ര്‍​ന്ന​വ​രു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. നാ​ല് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളും ഇ​തി​ലു​ണ്ടാ​യി​രു​ന്നു. രാ​ത്രി 10.25ന് ​എ​ത്തി​യ മ​സ്‌​ക​റ്റി​ല്‍​നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ 182 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. യാ​ത്ര​ക്കാ​രി​ല്‍ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും മ​റ്റു​ള്ള​വ​രെ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും മാ​റ്റി.

ഓ​രോ ജി​ല്ല​ക​ളി​ലേ​ക്കു​മു​ള്ള​വ​ര്‍​ക്കാ​യി പ്ര​ത്യേ​കം കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​രു​ന്നു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ​യും സ​മീ​പ​ജി​ല്ല​ക​ളി​ലെ​യും യാ​ത്ര​ക്കാ​രെ ബ​സു​ക​ളി​ലാ​ണ് യാ​ത്ര​യ​യ​ച്ച​ത്. ഗ​ര്‍​ഭി​ണി​ക​ള്‍, അ​വ​രു​ടെ പ​ങ്കാ​ളി​ക​ള്‍, 14 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍, 75നു ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​രെ സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലും എ​യ​ര്‍​പോ​ര്‍​ട്ടി​ലെ പ്രീ​പെ​യ്ഡ് ടാ​ക്‌​സി​ക​ളി​ലു​മാ​യി വീ​ടു​ക​ളി​ലേ​ക്ക് വി​ട്ടു.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് 20 പേ​ര​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ളാ​യാ​ണ് യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ല്‍​നി​ന്ന് പു​റ​ത്തി​റ​ക്കി​യ​ത്. എ​യ്റോ​ഡ്രോ​മി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന സ്ഥ​ല​ത്തു​ത​ന്നെ ഇ​തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​ഞ്ച് പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​രു​ന്നു. ഇ​വി​ടെ​വ​ച്ച് ഓ​രോ​രു​ത്ത​രെ​യും ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തി. യാ​ത്ര​ക്കാ​രു​ടെ ക്വാ​റ​ന്‍റൈ​ന്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന് പ​ത്തു ഡാ​റ്റാ എ​ന്‍​ട്രി കൗ​ണ്ട​റു​ക​ളും ഇ​വി​ടെ ഒ​രു​ക്കി​യി​രു​ന്നു.