കൊ​ട്ടി​യൂ​ര്‍ ഉ​ത്സ​വം: ച​ട​ങ്ങു​ക​ള്‍​ക്കു മാ​ത്രം അ​നു​മ​തി
Friday, May 22, 2020 1:37 AM IST
കൊ​ട്ടി​യൂ​ര്‍: ജൂ​ണ്‍ മൂ​ന്നി​ന് അ​ര്‍​ധ​രാ​ത്രി നെ​യ്യ​ഭി​ഷേ​ക​ത്തോ​ടെ ആ​രം​ഭി​ക്കേ​ണ്ട കൊ​ട്ടി​യൂ​ര്‍ ഉ​ത്സ​വ​ച്ച​ട​ങ്ങു​ക​ള്‍ കോ​വി​ഡ് പ്ര​കാ​ര​മു​ള്ള സ​ര്‍​ക്കാ​ര്‍​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച് അ​ഞ്ചു​പേ​രി​ല്‍ ക​വി​യാ​ത്ത സം​ഘ​ങ്ങ​ളെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്താ​ന്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഉ​ത്ത​ര​വി​ട്ടു. ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്കു ക്ഷേ​ത്ര​ദ​ര്‍​ശ​ന അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍​നി​ന്നും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍​നി​ന്നും അ​ഞ്ചു​പേ​ര്‍ വീ​ത​മു​ള്ള ര​ണ്ട് നെ​യ്യ​മൃ​ത് സം​ഘ​ങ്ങ​ള്‍​ക്കും ആ​റു​പേ​ര്‍ വീ​ത​മു​ള്ള നാ​ല് ഇ​ള​നീ​ര്‍ സം​ഘ​ങ്ങ​ള്‍​ക്കും എ​രു​വ​ട്ടി ത​ണ്ട​യാ​ന്‍റെ​കൂ​ടെ ര​ണ്ടു​വി​ഭാ​ഗ​മാ​ക്കി ആ​റു പേ​ര്‍​ക്കു​മാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യും മു​ഖാ​വ​ര​ണ​വും എ​ല്ലാ​വ​ര്‍​ക്കും നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

ക്ഷേ​ത്ര​ദ​ര്‍​ശ​ന​ത്തി​നാ​യി വ​ര്‍​ഷം​തോ​റും 20 ല​ക്ഷ​ത്തോ​ളം പേ​ര്‍ എ​ത്തി​ച്ചേ​രാ​റു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. 600 ഓ​ളം നെ​യ്യ​മൃ​ത് വ്ര​ത​ക്കാ​രും അ​യ്യാ​യി​ര​ത്തോ​ളം ഇ​ള​നീ​ര്‍ വ്ര​ത​ക്കാ​രും 150 മ​ഠ​ങ്ങ​ളി​ലാ​യി വി​ഷു മു​ത​ല്‍ ക​ഠി​ന​വ്ര​ത​ത്തി​ലാ​ണ്. നെ​യ്യ​മൃ​ത് മ​ഠ​ങ്ങ​ളി​ലും ക​ഞ്ഞി​പ്പു​ര​ക​ളി​ലും വ്ര​ത​ത്തി​ല്‍ ക​ഴി​യു​ന്ന ഭ​ക്ത​ര്‍ കോ​വി​ഡ് പ്ര​തി​രോ​ധ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച് അ​വ​രു​ടെ വ്ര​തം തു​ട​ര​ണ​മെ​ന്നും അ​ഭി​ഷേ​ക​വ​സ്തു​ക്ക​ള്‍ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ച് ചി​ല ഇ​ള​വു​ക​ള്‍ തേ​ടി​യി​ട്ടു​ണ്ടെ​ന്നും കൊ​ട്ടി​യൂ​ര്‍ പെ​രു​മാ​ള്‍ സേ​വാ​സം​ഘം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും കൊ​ട്ടി​യൂ​ര്‍ ദേ​വ​സ്വം ട്ര​സ്റ്റി​യു​മാ​യ എ​ന്‍. പ്ര​ശാ​ന്ത് അ​റി​യി​ച്ചു.