ഫി​ഷ​റീ​സ് ടെ​ക്‌​നി​ക്ക​ല്‍ ​സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​നം
Friday, May 22, 2020 1:35 AM IST
ക​ണ്ണൂ​ർ‌: ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ഴീ​ക്ക​ല്‍ ഗ​വ.​റീ​ജ​ണ​ല്‍ ഫി​ഷ​റീ​സ് ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍ 2020-2021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. എ​ട്ടാം ത​ര​ത്തി​ലെ 40 സീ​റ്റു​ക​ളി​ലേ​ക്കും ഒ​ന്‍​പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്കു​മാ​ണ് പ്ര​വേ​ശ​നം. ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ ഹോ​സ്റ്റ​ല്‍ സം​വി​ധാ​നം ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 0497 2770474, 7907630638.