ആ​യു​ർ​വേ​ദ പ്ര​തി​രോ​ധ കി​റ്റ് കൈ​മാ​റി
Friday, May 22, 2020 1:35 AM IST
ക​ണ്ണൂ​ർ‌: കോ​വി​ഡ് പ​ട​ര്‍​ന്നു പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​യു​ര്‍​വേ​ദ വ​കു​പ്പ് സം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​യു​ര്‍​ര​ക്ഷാ ക്ലി​നി​ക്ക് മു​ഖാ​ന്ത​രം ന​ല്‍​കി​വ​രു​ന്ന പ്ര​തി​രോ​ധ കി​റ്റി​ന്‍റെ ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​സു​മേ​ഷ് കി​റ്റ് ഏ​റ്റു​വാ​ങ്ങി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍ പാ​ലി​ക്കേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ചു.

ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്കാ​യി മു​ന്‍​കൂ​ട്ടി ബു​ക്കിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 10 മു​ത​ല്‍ അ​ഞ്ച് വ​രെ​യാ​യി​രി​ക്കും ബു​ക്കിം​ഗ്. ഫോ​ണ്‍: 0467 2706666. ഒ​പി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് 15 ദി​വ​സ​ത്തേ​ക്കു​ള്ള മ​രു​ന്നു​ക​ള്‍ ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍, ബ്രെ​യ്ക്ക് ദ ​ചെ​യ്ന്‍, മാ​സ്‌​ക് എ​ന്നീ പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍ രോ​ഗി​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ച​ട​ങ്ങി​ല്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ.​പി.​ജ​യ​പാ​ല​ന്‍, അം​ഗ​ങ്ങ​ളാ​യ പി.​ജാ​ന​കി, അ​ജി​ത്ത് മാ​ട്ടൂ​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​ച​ന്ദ്ര​ന്‍, ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി.​സു​ധ, സെ​ക്ര​ട്ട​റി എം.​എ​സ്.​വി​നോ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.