ക​ണ്ണൂ​ര്‍ നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലെ 11 റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 5.2 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
Friday, May 22, 2020 1:35 AM IST
ക​ണ്ണൂ​ർ‌: ക​ണ്ണൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 11 റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ​റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 5.2 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

തു​റ​മു​ഖ മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി മു​ഖാ​ന്ത​ര​മാ​ണ് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്ന​ത്.
ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലും മു​ണ്ടേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും ഉ​ള്‍​പ്പെ​ട്ട 11 റോ​ഡു​ക​ള്‍​ക്കാ​ണ് ഭ​ര​ണാ​നു​മ​തി​യാ​യ​ത്.

ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ലെ ക​റു​വ​ന്‍ വൈ​ദ്യ​ര്‍ പീ​ടി​ക- എ​ള​യാ​വൂ​ര്‍ സൗ​ത്ത്, എ​ള​യാ​വൂ​ര്‍ സൗ​ത്ത്-​കാ​പ്പാ​ട് എ​ന്നീ റോ​ഡു​ക​ള്‍​ക്ക് 1.5 കോ​ടി രൂ​പ​യും ചേ​നോ​ളി ജം​ഗ്ഷ​ന്‍-​ധ​ന​ല​ക്ഷ്മി റോ​ഡ്, ധ​ന​ല​ക്ഷ്മി ആ​ശു​പ​ത്രി-​ക​ണ്ണോ​ത്തും​ചാ​ല്‍ റോ​ഡ് എ​ന്നി​വ​യ്ക്ക് 40 ല​ക്ഷം രൂ​പ വീ​ത​വും ചേ​നോ​ളി ജം​ഗ്ഷ​ന്‍- കോ​ര്‍​ജാ​ന്‍ സ്‌​കൂ​ള്‍ റോ​ഡി​ന് 80 ല​ക്ഷം രൂ​പ​യും ച​തു​ര​ക്കി​ണ​ര്‍-​ആ​യ​ങ്കി റോ​ഡ്, വ​ലി​യ​ന്നൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ്- നോ​ര്‍​ത്ത് യു ​പി സ്‌​കൂ​ള്‍ റോ​ഡ്, മാ​ച്ചേ​രി പ​ഞ്ചാ​യ​ത്ത് കി​ണ​ര്‍-​യു പി ​സ്‌​കൂ​ള്‍ നു​ച്ചി​ലോ​ട് റോ​ഡ്, പ​ടി​ക്ക് താ​ഴെ ശ്മ​ശാ​നം റോ​ഡ്-​ചോ​യാ​ത്ത് മു​ക്ക്-​പ​ടി​ക്ക് താ​ഴെ​പീ​ടി​ക റോ​ഡ്, മു​ണ്ടേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ച്ചേ​രി​പ്പ​റ​മ്പ്-​മീ​ന്‍​ക​ട​വ്്, താ​റ്റ്യോ​ട് അം​ഗ​ന​വാ​ടി ക​നാ​ല്‍ എ​ന്നീ റോ​ഡു​ക​ള്‍​ക്ക് 10 ല​ക്ഷം രൂ​പ വീ​ത​വു​മാ​ണ് അ​നു​വ​ദി​ച്ച​ത്.
പ​ദ്ധ​തി നി​ര്‍​വ​ഹ​ണം ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം മു​ഖേ​ന​യാ​ണ് ന​ട​ത്തേ​ണ്ട​ത്.