ജാ​ര്‍​ഖ​ണ്ഡി​ലേ​ക്കു​ള്ള ട്രെ​യി​ന്‍ ഇ​ന്ന് പു​റ​പ്പെ​ടും
Friday, May 22, 2020 1:35 AM IST
ക​ണ്ണൂ​ർ‌: ലോ​ക് ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ക​ഴി​യാ​തെ ജി​ല്ല​യി​ല്‍ കു​ടു​ങ്ങി​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള അ​ടു​ത്ത ട്രെ​യി​ന്‍ മേ​യ് 22 വെ​ള്ളി​യാ​ഴ്ച പു​റ​പ്പെ​ടും. ജാ​ര്‍​ഖ​ണ്ഡി​ലേ​ക്കു​ള്ള ട്രെ​യി​നാ​ണ് ഇ​ന്ന് വൈ​കു​ന്നേ​രം ഏ​ഴി​ന് ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന​ത്. 1464 തൊ​ഴി​ലാ​ളി​ക​ളാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. ഇ​വ​രെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി 49 കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.