ധ​ർ​മ​ട​ത്തെ അ​റു​പ​തു​കാ​രി​ക്ക് കോ​വി​ഡ്; ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കാ​തെ അ​ധി​കൃ​ത​ർ
Friday, May 22, 2020 1:35 AM IST
ത​ല​ശേ​രി: അ​റു​പ​ത്തി​ര​ണ്ടു​കാ​രി​യാ​യ ധ​ർ​മ​ടം സ്വ​ദേ​ശി​നി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും ഊ​ർ​ജി​ത​ശ്ര​മ​മാ​രം​ഭി​ച്ചു. ഇ​തി​നി​ട​യി​ൽ ഇ​വ​രെ ചി​കി​ത്സി​ച്ച ത​ല​ശേ​രി​യി​ലെ​യും കോ​ഴി​ക്കോ​ട്ടെ​യും ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​യി.

മ​ത്സ്യ​വി​ല്പ​ന​ക്കാ​രാ​യ മ​ക്ക​ളും മ​ക​ളു​ടെ ഭ​ർ​ത്താ​വും ഉ​ൾ​പ്പെ​ടെ ഇ​രു​പ​തി​ലേ​റെ അം​ഗ​ങ്ങ​ളു​ള്ള കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ ഇ​വ​ർ​ക്ക് കോ​വി​ഡ് പ​ക​ർ​ന്ന​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഇ​വ​രു​ടെ സ​മ്പ​ർ​ക്ക​പ​ട്ടി​ക ത​യാ​റാ​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ശ​സ്ത്ര​ക്രി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​യി​ട്ടു​ള്ള ഇ​വ​ർ​ക്ക് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ ഇ​പ്പോ​ൾ കോ​ഴി​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​തി​നി​ടെ മും​ബെ​യി​ൽ നി​ന്ന് എ​ത്തി​യ മേ​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​വ​രു​ടെ​യും സ​മ്പ​ർ​ക്ക​പ​ട്ടി​ക ത​യാ​റാ​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ് അ​ധി​കൃ​ത​ർ. മേ​ക്കു​ന്നി​ലെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ ഇ​വ​ർ ത​ല​ശേ​രി ന​ഗ​ര​ത്തി​ൽ ഇ​വ​രു​ടെ ത​ന്നെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്വ​കാ​ര്യ ഫ്ലാ​റ്റി​ലാ​ണ് എ​ത്തി​യ​ത്. ഫ്ലാ​റ്റി​ലെ സെ​ക്യൂ​രി​റ്റി വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ദ​മ്പ​തി​ക​ളെ മേ​ക്കു​ന്നി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ ത​ങ്ങ​ൾ​ക്ക് കോ​വി​ഡി​ല്ലെ​ന്നും സ്വ​ന്തം ഫ്ലാ​റ്റി​ൽ ക​യ​റാ​ൻ വി​ടാ​ത്ത​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് മേ​ക്കു​ന്നി​ലെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഫ്ലാ​റ്റി​ൽ വ​ച്ച് സം​സാ​രി​ച്ച​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​മ്പ​ർ​ക്ക​പ​ട്ടി​ക ത​യാ​റാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ദ​മ്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വ് പ​രി​യാ​രം ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഭാ​ര്യ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത്.