എ​സി ന​ന്നാ​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് മ​രി​ച്ചു
Thursday, May 21, 2020 9:56 PM IST
ക​ണ്ണൂ​ർ: ത​ക​രാ​റി​ലാ​യ എ​സി ന​ന്നാ​ക്കു​ന്ന​തി​നി​ടെ മ​ധ്യ​വ​യ​സ്ക​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ക​ണ്ണൂ​ർ മു​ണ്ട​യാ​ട് അ​തി​ര​ക​ത്തെ പോ​ത്തോ​ടി രാ​ഗേ​ഷ് (52) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ എ​ള​യാ​വൂ​ർ സോ​ണ​ൽ ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള കി​ശ​ൻ അ​സോ​സി​യേ​റ്റ്‌​സ് ഉ​ട​മ​യാ​ണ്‌. പ​രേ​ത​രാ​യ ഗോ​പാ​ല​ൻ-​രാ​ധ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ദീ​പ. മ​ക​ൻ: കി​ശ​ൻ​ദേ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: ര​ജി​ത, നി​ഖേ​ഷ്, രേ​ഷ്‌​മ. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന്.