ഒ​റ്റ​യ്ക്കു താ​മ​സി​ച്ചി​രു​ന്ന​യാ​ള്‍ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍
Wednesday, May 20, 2020 9:43 PM IST
പ​യ്യ​ന്നൂ​ര്‍: ഒ​റ്റ​യ്ക്കു താ​മ​സി​ച്ചി​രു​ന്ന ബാ​ങ്ക് ജി​വ​ന​ക്കാ​ര​ന്‍ മ​രി​ച്ച​നി​ല​യി​ല്‍. പ​യ്യ​ന്നൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍ കൊ​ക്കാ​നി​ശേ​രി​യി​ലെ എ​സ്. സു​നി​ല്‍ കു​മാ​റി​നെ​യാ​ണ് (48) വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ബാ​ങ്കി​ലെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ വീ​ടി​നു​ള്ളി​ൽ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക​നി​ഗ​മ​നം. പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം സം​സ്‌​ക​രി​ച്ചു. സി​പി​എം കൊ​ക്കാ​നി​ശേ​രി ഈ​സ്റ്റ് ബ്രാ​ഞ്ച് അം​ഗ​വും ക​ര്‍​ഷ​ക​സം​ഘം പ​യ്യ​ന്നൂ​ര്‍ നോ​ര്‍​ത്ത് വി​ല്ലേ​ജ് ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്. പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍ അ​ടി​യോ​ടി​യു​ടെ​യും ജാ​ന​കി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സ​രി​ത (ന​ഴ്‌​സ്, ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്). മ​ക​ള്‍: സോ​ന (വി​ദ്യാ​ര്‍​ഥി​നി). സ​ഹോ​ദ​ര​ങ്ങ​ള്‍ : ജ​യ​രാ​ജ​ന്‍, സ​ജി​ത്ത്, പ​രേ​ത​നാ​യ ന​ന്ദ​ന്‍.