പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം കൊ​ള്ള​യ്ക്കുസ​മം: ജോ​സ് ചെ​മ്പേ​രി
Wednesday, May 20, 2020 12:34 AM IST
ക​ണ്ണൂ​ര്‍: ജ​ന​ങ്ങ​ള്‍​ക്കു പ്ര​തീ​ക്ഷ ന​ൽ​കി​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ 20 ല​ക്ഷം കോ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ഞ്ചു ദി​വ​സം​കൊ​ണ്ട് ധ​ന​മ​ന്ത്രി പ​റ​ഞ്ഞ​വ​സാ​നി​ച്ച​പ്പോ​ള്‍ വീ​ട്ടി​ലു​ള്ള​വ​രു​ടെ കൈ​യും കാ​ലും ബ​ന്ധി​ച്ചു വാ​യി​ല്‍ തു​ണി​തി​രു​കി വീ​ട് കൊ​ള്ള​യ​ടി​ക്കു​ന്ന കൊ​ള്ള​സം​ഘ​ത്തി​നു സ​മ​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സ് ചെ​മ്പേ​രി. ഇ​തി​ല്‍ ജ​ന​ങ്ങ​ള്‍​ക്കു ല​ഭി​ക്കു​ന്ന​ത് വെ​റും1.86 ല​ക്ഷം കോ​ടി മാ​ത്ര​മാ​ണ്. അ​തും മു​മ്പു പ്ര​ഖ്യാ​പി​ച്ച ചി​ല​തു​ള്‍​പ്പെ​ടെ ബാ​ക്കി​യെ​ല്ലാം ഇ​ഷ്ട​ക്കാ​ര്‍​ക്കാ​ണ്. സം​ഘ​ടി​ക്കാ​നോ ശ​ബ്ദി​ക്കാ​നോ സ​മ​രം ചെ​യ്യാ​നോ ക​ഴി​യാ​ത്ത വ​രു​മാ​നം നി​ല​ച്ചു​പോ​യ ഒ​രു ജ​ന​ത​യു​ടെ നി​സ​ഹാ​യാ​വ​സ്ഥ​യെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ചൂ​ഷ​ണം ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍
വി​ത​ര​ണം ചെ​യ്തു

പ​യ്യാ​വൂ​ര്‍: ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ന്‍ (എ​ഐ​യു​ഡ​ബ്ല്യു​സി) ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. 100 കു​ടും​ബ​ങ്ങ​ള്‍​ക്ക് 1,200 രൂ​പ വി​ല​യു​ള്ള കി​റ്റു​ക​ളാ​ണ് ന​ല്‍​കി​യ​ത്. കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മു​തി​ര്‍​ന്ന അം​ഗം വി. ​വി. വേ​ണു​ഗോ​പാ​ലി​നു ന​ല്‍​കി ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​കെ. മോ​ഹ​ന​ന്‍ നി​ര്‍​വ​ഹി​ച്ചു. എ​ഐ​യു​ഡ​ബ്ല്യു​സി ക​ണ്ണൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ബ്ലാ​ത്തൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ, ര​ഞ്ജി​ത്ത് ന​ടു​വി​ല്‍, ജി. ​ബാ​ബു, ജ​ലീ​ല്‍ മ​ട​ക്ക​ര, കെ.​എ. സ​ണ്ണി, സി.​സി. സ​വാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.