ഹോ​ട്ട്സ്‌​പോ​ട്ടു​ക​ള്‍ ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇളവുകൾ ഇങ്ങനെ..
Wednesday, May 20, 2020 12:34 AM IST
ക​ട​ക​ള്‍, ഒ​റ്റ​നി​ല വ്യാ​പാ​ര
സ​മു​ച്ച​യ​ങ്ങ​ള്‍
ക​ണ്ണൂ​ര്‍: മാ​സ്‌​ക്, ഗ്ലൗ​സ് എ​ന്നി​വ ധ​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും സാ​നി​റ്റൈ​സ​ര്‍, ഹാ​ന്‍​ഡ്‌​വാ​ഷ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ശു​ചീ​ക​ര​ണ​സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ല്‍ ചു​വ​ടെ ചേ​ര്‍​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഷോ​പ്പു​ക​ള്‍​ക്കും നി​ബ​ന്ധ​ന​ക​ളോ​ടെ പ്ര​വ​ര്‍​ത്തി​ക്കാം. സ്ഥാ​പ​ന​ങ്ങ​ള്‍ (ടോ​യ്‌​ലെ​റ്റ് ഉ​ള്‍​പ്പെ​ടെ) യ​ഥാ​സ​മ​യം അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. ക​ട​ക​ളും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും ഹോം​ഡെ​ലി​വ​റി, ടോ​ക്ക​ണ്‍ സം​വി​ധാ​നം, ഫോ​ണി​ലൂ​ടെ സ​ന്ദ​ര്‍​ശ​ന​സ​മ​യം നി​ശ്ച​യി​ക്കു​ന്ന സം​വി​ധാ​നം എ​ന്നി​വ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കേ​ണ്ട​താ​ണ്.
സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ക​ട​ക​ളി​ല്‍ ഒ​രേ​സ​മ​യ​ത്ത് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് പ​ര​മാ​വ​ധി അ​ഞ്ചു​പേ​ര്‍ മാ​ത്ര​മേ പാ​ടു​ള്ളൂ. വ്യാ​പാ​ര​സ​മു​ച്ച​യ​ങ്ങ​ളി​ല്‍ ഒ​രു​ദി​വ​സം 50 ശ​ത​മാ​നം ഷോ​പ്പു​ക​ള്‍ മാ​ത്രം തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാം. ഏ​തൊ​ക്കെ ഷോ​പ്പു​ക​ള്‍ തു​റ​ക്ക​ണ​മെ​ന്ന് ക​ട ഉ​ട​മ​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ലൂ​ടെ നി​ശ്ച​യി​ച്ച് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​യു​ടെ അ​നു​മ​തി​യോ​ടെ തീ​രു​മാ​നി​ക്കാം.
ഹോ​ട്ട​ലു​ക​ള്‍, റ​സ്റ്റോ​റ​ന്‍റു​ക​ള്‍
ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​വും, പാ​ഴ്‌​സ​ല്‍ മാ​ര്‍​ഗ​വും മാ​ത്രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്താം. ഹോ​ട്ട​ലു​ക​ളി​ല്‍/​റ​സ്റ്റോ​റ​ന്‍റു​ക​ളി​ല്‍ വ​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന രീ​തി അ​നു​വ​ദ​നീ​യ​മ​ല്ല.
ആ​ശു​പ​ത്രി​ക​ള്‍
ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ടി​യ​ന്ത​ര​ചി​കി​ത്സ​യ്ക്കു വ​രു​ന്ന​വ​ര്‍​ക്കൊ​ഴി​കെ ടോ​ക്ക​ണ്‍ സം​വി​ധാ​ന​വും ഫോ​ണ്‍​മു​ഖേ​ന​യു​ള്ള സ​ന്ദ​ര്‍​ശ​ന​സ​മ​യം നി​ശ്ച​യി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്ത​ണം. ഒ​രേ​സ​മ​യം സ​ന്ദ​ര്‍​ശ​ക​രാ​യി പ​ത്തു​പേ​ര്‍ മാ​ത്ര​മേ പാ​ടു​ള്ളൂ. ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്‌​സ​യ്ക്കു വ​രു​ന്ന​വ​ര്‍​ക്കി​ട​യി​ല്‍ രോ​ഗ​വ്യാ​പ​ന​മി​ല്ലാ​തി​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.
വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ള്‍ (ഖാ​ദി,
കൈ​ത്ത​റി ഉ​ള്‍​പ്പെ​ടെ)
എ​ല്ലാ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും തൊ​ഴി​ല്‍ ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തോ​ടൊ​പ്പം ഓ​രോ ദി​വ​സ​വും സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തൊ​ഴി​ലാ​ളി​ക​ളെ മാ​ത്രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല്‍​സ​മ​യം ക്ര​മീ​ക​രി​ക്കേ​ണ്ട​താ​ണ്.

തോ​ട്ട​ങ്ങ​ള്‍, കാ​ര്‍​ഷി​ക​മേ​ഖ​ല
തോ​ട്ട​ങ്ങ​ള്‍, കൃ​ഷി​യി​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​മി​ത​മാ​യ തൊ​ഴി​ലാ​ളി​ക​ളെ മാ​ത്രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ്ര​വൃ​ത്തി ന​ട​ത്താം.

നി​ര്‍​മാ​ണ മേ​ഖ​ല
ദു​ര​ന്ത​നി​വാ​ര​ണ പ്ര​വൃ​ത്തി​ക​ള്‍, റോ​ഡ് പ​ണി​ക​ള്‍, ഭ​വ​ന​നി​ര്‍​മാ​ണം മ​റ്റ് അ​ടി​യ​ന്ത​ര​സ്വ​ഭാ​വ​മു​ള്ള നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ എ​ന്നി​വ​യ്ക്കാ​യി പ​രി​മി​ത​മാ​യ തൊ​ഴി​ലാ​ളി​ക​ളെ മാ​ത്രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താം. സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍ വ​ഴി കൊ​ണ്ടു​പോ​കാം.
ക്വാ​റി​ക​ള്‍
നി​യ​മം അ​നു​ശാ​സി​ക്കു​ന്ന എ​ല്ലാ നി​ബ​ന്ധ​ന​ക​ളും പാ​ലി​ച്ചു​കൊ​ണ്ടും പ​രി​മി​ത​മാ​യ തൊ​ഴി​ലാ​ളി​ക​ളെ മാ​ത്രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ക്കൊ​ണ്ടും പ്ര​വൃ​ത്തി ന​ട​ത്താം.
ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍,
ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ള്‍
ഹെ​യ​ര്‍ ക​ട്ടിം​ഗ്, ഹെ​യ​ര്‍ ഡ്ര​സിം​ഗ്, ഷേ​വിം​ഗ് തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ള്‍ എ​സി ഉ​പ​യോ​ഗി​ക്കാ​തെ ന​ട​ത്താം. ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ര​ണ്ടി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഒ​രേ​സ​മ​യം കാ​ത്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. ടെ​ലി​ഫോ​ണ്‍ മു​ഖേ​ന സ​ന്ദ​ര്‍​ശ​ന​സ​മ​യം നി​ശ്ച​യി​ക്കു​ന്ന സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.
സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍
സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​വൃ​ത്തി​ക്കേ​ണ്ട​താ​ണ്.
വി​വാ​ഹം, മ​ര​ണാ​നന്ത​ര ച​ട​ങ്ങ്
വി​വാ​ഹ​ച്ച​ട​ങ്ങ് 50 പേ​രി​ലും വി​വാ​ഹ അ​നു​ബ​ന്ധ​ച​ട​ങ്ങു​ക​ള്‍ പ​ത്തു​പേ​രി​ലും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ 20 പേ​രി​ലും അ​ധി​ക​രി​ക്കാ​തെ സം​ഘ​ടി​പ്പി​ക്കേ​ണ്ട​താ​ണ്.
മാ​ര്‍​ക്ക​റ്റു​ക​ള്‍
മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നും മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​തി​നും ആ​ള്‍​ക്കൂ​ട്ട​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​നും നി​ര്‍​ബ​ന്ധ​മാ​യും അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും പോ​ലീ​സും ചേ​ര്‍​ന്ന് ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.
ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, മാ​ളു​ക​ള്‍, സി​നി​മാ​ശാ​ല​ക​ള്‍, ജിം​നേ​ഷ്യം, പാ​ര്‍​ക്കു​ക​ള്‍ മ​റ്റു വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണം തു​ട​രും. കൂ​ടാ​തെ എ​ല്ലാ കൂ​ട്ടാ​യ്മ​ക​ളും ആ​ള്‍​ക്കൂ​ട്ടം കൂ​ടു​ന്ന പൊ​തു​പ​രി​പാ​ടി​ക​ളും ന​ട​ത്തു​ന്ന​തി​ന് നി​ല​വി​ലു​ള്ള നി​രോ​ധ​നം തു​ട​രും. ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളി​ല്‍ നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി തു​ട​രും.
ലോ​ക്ക് ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ 2005 ലെ ​ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​ത്തി​ന്‍റെ 51 മു​ത​ല്‍ 60 വ​രെ​യു​ള്ള വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​വും ഇ​ന്ത്യ​ന്‍ പീ​ന​ല്‍ കോ​ഡി​ന്‍റെ 188-ാം വ​കു​പ്പ് പ്ര​കാ​ര​വും ഉ​ചി​ത​മാ​യ മ​റ്റു ച​ട്ട​ങ്ങ​ള്‍ പ്ര​കാ​ര​വും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്‌​ട​ര്‍ അ​റി​യി​ച്ചു.