പേ​രാ​വൂ​രി​ലും കൊ​ട്ടി​യൂ​രി​ലും സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കാം
Wednesday, May 20, 2020 12:33 AM IST
പേ​രാ​വൂ​ര്‍: പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​ന്നു​മു​ത​ല്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കും. ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ദി​വ​സ​ങ്ങ​ള്‍ ചു​വ​ടെ:-
അ​നാ​ദി, പ​ച്ച​ക്ക​റി, പ​ഴ​ക്ക​ച്ച​വ​ടം, ബേ​ക്ക​റി, ഫ്രൂ​ട്ട്‌​സ്, സ്‌​റ്റോ​ഴ്‌​സ്, ചി​ക്ക​ന്‍, കോ​ള്‍​ഡ് സ്റ്റേ​റേ​ജ്, ഉ​ണ​ക്ക​മ​ത്സ്യം, മ​ല​ഞ്ച​ര​ക്ക് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ള്‍ നി​ല​വി​ലെ ദി​വ​സ​ക്ര​മ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാം.
സി​മ​ന്‍റ്, ക​മ്പി, ടൈ​ല്‍​സ് (തി​ങ്ക​ള്‍, ബു​ധ​ന്‍, ശ​നി). ഒ​പ്റ്റി​ക്ക​ല്‍​സ്, ഫൂ​ട്ട് വെ​യ​ര്‍, വ​സ്ത്രാ​ല​യം, ടൈ​ല​റിം​ഗ്, ഫാ​ന്‍​സി ( ചൊ​വ്വ, വെ​ള്ളി). മൊ​ബൈ​ല്‍ ഷോ​പ്പ്, ജ്വ​ല്ല​റി, ഡി​ടി​പി, പ്ലാ​ന്‍ ആ​ന്‍​ഡ് എ​സ്റ്റി​മേ​റ്റ്, കം​പ്യൂ​ട്ട​ര്‍ ഷോ​പ്പു​ക​ള്‍, വാ​ച്ച് ഷോ​പ്പ ്(ചൊ​വ്വ, വ്യാ​ഴം). ധ​ന​കാ​ര്യ സ്ഥാ​പ​നം (തി​ങ്ക​ള്‍, വെ​ള്ളി). ഹാ​ര്‍​ഡ് വേ​ഴ്‌​സ്, ഗ്ലാ​സ് ഹൗ​സ് (ബു​ധ​ന്‍, ശ​നി). ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആ​ന്‍​ഡ് ഇ​ല​ക്‌​ട്രി​ക്ക​ല്‍​സ് (തി​ങ്ക​ള്‍, ശ​നി). ഫ​ര്‍​ണി​ച്ച​ര്‍ (ബു​ധ​ന്‍, വെ​ള്ളി). സ്റ്റേ​ഷ​ന​റി, ഫോ​ട്ടോ​സ്റ്റാ​റ്റ് ആ​ന്‍​ഡ് ബു​ക്ക്സ്റ്റാ​ള്‍ (വ്യാ​ഴം, ശ​നി). വ​ര്‍​ക്ക്‌​ഷോ​പ്പ്, സൈ​ക്കി​ള്‍ ഷോ​പ്പ്, സ്‌​പെ​യ​ര്‍ പാ​ര്‍​ട്‌​സ്, ട​യ​ര്‍, വെ​ല്‍​ഡിം​ഗ്, പ്ര​സ്, ബാ​ര്‍​ബ​ര്‍ ഷോ​പ്പ് (ബു​ധ​ന്‍, വ്യാ​ഴം).
അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ന്‍ (വെ​ള്ളി, ശ​നി). ആ​ക്രി​ക്ക​ട ( ചൊ​വ്വ, ബു​ധ​ന്‍ ). സ്റ്റു​ഡി​യോ (വ്യാ​ഴം, വെ​ള്ളി). അ​ക്ഷ​യ സെ​ന്‍റ​ര്‍, വ​ളം/​കീ​ട​നാ​ശി​നി (എ​ല്ലാ ദി​വ​സ​വും).
മു​ഴു​വ​ന്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​സ​മ​യം രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​യി​രി​ക്കും. പേ​രാ​വൂ​ര്‍ ടൗ​ണ്‍, ഓ​ട്ടോ​റി​ക്ഷ/​ടാ​ക്‌​സി സ്റ്റാ​ന്‍​ഡു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 31 വ​രെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ/​ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ളും നി​ര്‍​ത്തി​യി​ടാ​ന്‍ പാ​ടി​ല്ല.
ഓ​ട്ടോ​റി​ക്ഷ/​ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ള്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് മാ​ത്രം സ​ര്‍​വീ​സ് ന​ട​ത്തു​ക. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ പ​ഞ്ചാ​യ​ത്തും പോ​ലീ​സും ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സേ​ഫ്റ്റി ക​മ്മി​റ്റി അ​റി​യി​ച്ചു.
കൊ​ട്ടി​യൂ​ര്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സേ​ഫ്റ്റി ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ങ്ങ​ള്‍ ചു​വ​ടെ:- അ​നാ​ദി, പ​ച്ച​ക്ക​റി ക​ട​ക​ള്‍ രാ​വി​ലെ എ​ട്ടു​മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാം. കൂ​ള്‍ ഡ്രി​ങ്ക്‌​സ്, ചാ​യ ക​ട​ക​ള്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടി​ല്ല. ഹോ​ട്ട​ലു​ക​ളി​ല്‍​നി​ന്ന് പാ​ഴ്സ​ല്‍ മാ​ത്രം കൊ​ടു​ക്കാം. മ​റ്റെ​ല്ലാ ക​ട​ക​ളും ഓ​ഫീ​സു​ക​ളും രാ​വി​ലെ എ​ട്ടു​മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാം.