ക​ണ്ണൂ​രി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ടി​ക്കില്ലെന്ന് ഉടമകൾ
Wednesday, May 20, 2020 12:33 AM IST
ക​ണ്ണൂ​ർ: നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​ന്നു​മു​ത​ൽ ഓ​ടി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ബ​സ് ഉ​ട​മ സം​ഘം. ബ​സ് വ്യ​വ​സാ​യം നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യെ ക്കു​റി​ച്ച് ബ​സ് ഉ​ട​മ​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ക​ണം. ബ​സ് ഉ​ട​മ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം നി​ർ​ദേ​ശി​ച്ചാ​ൽ മാ​ത്ര​മേ ബ​സ് റോ​ഡി​ലി​റ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ഇ​ത് പൊ​തു​ജ​ന​ങ്ങ​ളോ​ടും സ​ർ​ക്കാ​രി​നോ​ടു​മു​ള്ള നി​ഷേ​ധ​മാ​യി കാ​ണ​രു​തെ​ന്നും ബ​സ് ഉ​ട​മ സം​ഘം നേ​താ​ക്ക​ൾ പ​റ​ഞ്ഞു. മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ല. സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം ഒ​രു സ​മ​യം 20 യാ​ത്ര​ക്കാ​രി​ൽ കൂ​ടു​ത​ൽ ബ​സു​ക​ളി​ൽ ക​യ​റ്റാ​ൻ സാ​ധി​ക്കി​ല്ല.12 രൂ​പ മി​നി​മം ചാ​ർ​ജ് ന​ൽ​കി​യാ​ലും ബ​സ് വ്യ​വ​സാ​യം മു​ന്നോ​ട്ടു പോ​കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.
തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി , ഇ​ന്ധ​ന​ച്ചെ​ല​വ്, ഇ​ൻ​ഷ്വ​റ​ൻ​സ്, സ്റ്റാ​ൻ​ഡ് വാ​ട​ക, ക്ഷേ​മ​നി​ധി തു​ട​ങ്ങി നി​ര​വ​ധി കാ​ര്യ​ങ്ങ​ളു​ണ്ട്. മൂ​ന്നു മാ​സ​ത്തെ ടാ​ക്സ് ഒ​ഴി​വാ​ക്കി​യാ​ലും ര​ക്ഷ​യി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. കൊ​റോ​ണ​ക്കാ​ല​ത്ത് രാ​വി​ലെ ഏ​ഴുമു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴുവ​രെ​യാ​ണ് ബ​സ് സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ച്ച സ​മ​യം ഇ​ത് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഇ​ന്ധ​ന​ത്തി​ന് സ​ബ്സി​ഡി അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യാ​ൽ കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ ബ​സു​ക​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​നാ​കു​മെ​ന്ന് ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ജ​ന. സെ​ക്ര​ട്ട​റി രാ​ജ് കു​മാ​ർ ക​രു​വാ​ര​ത്ത് പ​റ​ഞ്ഞു.