ജെ​സി​ഐ പ്ര​വ​ർ​ത്ത​ക​ർ അ​വ​ശ്യസാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കി
Wednesday, April 8, 2020 12:22 AM IST
ചെ​ന്പേ​രി: ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് നി​രാ​ലം​ബ​രാ​യ​വ​ർ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ന്പേ​രി​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് ചെ​ന്പേ​രി ജെ​സി​ഐ പ്ര​വ​ർ​ത്ത​ക​ർ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കി.
ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ബി​നോ​യ് അ​ടു​പ്പു​ക​ല്ലി​ങ്ക​ൽ, ഫ്രാ​ൻ​സി​സ് ആ​ളാ​ത്ത്, സു​നി​ൽ ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​രി​യും മ​റ്റു പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ളും കൈ​മാ​റി​യ​ത്.
സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ൽ​നി​ന്നും ഉ​ദാ​ര​മ​ന​സ്ക​രാ​യ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സം​ഭാ​വ​ന​യാ​യി സ്വീ​ക​രി​ച്ചാ​ണ് ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തെ​ന്നും ഏ​വ​രും തു​ട​ർ​ന്നും സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഐ​സ​ക് അ​ഭ്യ​ർ​ഥി​ച്ചു.