തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള സ​ഹാ​യം പേ​രി​നു മാ​ത്ര​മു​ള്ള​താ​ക​രു​ത്: എ​ഐ​യു​ടി​യു​സി
Monday, April 6, 2020 12:41 AM IST
ക​ണ്ണൂ​ർ: തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് ഏ​താ​നും ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ളി​ലെ ര​ജി​സ്ട്രേ​ഡ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട സ​ഹാ​യ തു​ക പേ​രി​നു മാ​ത്ര​മു​ള്ള​തും വി​വേ​ച​ന​പ​ര​വു​മാ​യെ​ന്ന് എ​ഐ​യു​ടി​യു​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​ത്ര​മ​ല്ല ക​ശു​വ​ണ്ടി, മ​ത്സ്യം, ക​ർ​ഷ​ക, ക​യ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​പ്പോ​ഴും യാ​തൊ​രു സ​ഹാ​യ തു​ക​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.
വി​വി​ധ ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ളാ​ണ് ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട സ​ഹാ​യ തു​ക ന​ൽ​കു​ന്ന​ത്. അ​തി​നാ​ൽ ര​ജി​സ്ട്രേ​ഡ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​ത്ര​മേ ഈ ​സ​ഹാ​യം ല​ഭി​ക്കു​ക​യു​ള്ളൂ. പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട തു​ക​യാ​ക​ട്ടെ 750 രൂ​പ മു​ത​ൽ 5,000 രൂ​പ​യു​ള്ള ത​ട്ടു​ക​ളാ​യി​ട്ടാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളു​ള്ള നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 1,000 രൂ​പ​യാ​ണെ​ങ്കി​ൽ അ​ബ്കാ​രി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 5,000 രൂ​പ​യാ​ണ് ന​ൽ​കു​ന്ന​ത്. എ​ല്ലാ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളും ഒ​രേ ജീ​വി​താ​വ​സ്ഥ​യെ നേ​രി​ടു​ന്പോ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള വി​വേ​ച​നം ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു.
കേ​ന്ദ്ര ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ സം​യു​ക്ത​സ​മി​തി കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തു​പോ​ലെ അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഏ​റ്റ​വും ചു​രു​ങ്ങി​യ​ത് 5,000 രൂ​പ​യെ​ങ്കി​ലും അ​നു​വ​ദി​ക്ക​ണം. ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് കാ​ഷ്വ​ൽ-​ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​തി​ദി​നം ഒ​രു ഹാ​ജ​ർ വീ​തം ന​ൽ​ക​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും ക​രാ​ർ-​താ​ത്കാ​ലി​ക-​ദി​വ​സ​ക്കൂ​ലി തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ന്പ​ളം മു​ട​ങ്ങ​രു​തെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ഉ​ത്ത​ര​വു​ക​ളു​ണ്ടാ​യി​രി​ക്കെ കെ​എ​സ്ആ​ർ​ടി​സി​യി​ലെ എം ​പാ​ന​ൽ-​താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് മു​ഴു​വ​ൻ ശ​ന്പ​ള​വും ന​ൽ​കാ​ൻ കോ​ർ​പ​റേ​ഷ​ൻ ഉ​ട​ൻ ത​യാ​റാ​ക​ണ​മെ​ന്നും എ​ഐ​യു​ടി​യു​സി ആ​വ​ശ്യ​പ്പെ​ട്ടു.