ക്വാ​റ​ന്‍റൈ​നു​ശേ​ഷം വീ​ടു​ക​ളി​ല്‍ അ​ണു​ന​ശീ​ക​ര​ണം നടത്തണം
Saturday, April 4, 2020 11:10 PM IST
ക​ണ്ണൂ​ര്‍: കോ​വി​ഡ്-19 പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹോം ​ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​രു​ടെ​യും ആ​ശു​പ​ത്രി ക്വാ​റ​ന്‍റൈ​നു​ശേ​ഷം തി​രി​ച്ചു​പോ​കു​ന്ന​വ​രു​ടെ​യും വീ​ടു​ക​ളി​ല്‍ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍:

ഹോം ​ക്വാ​റ​ന്‍റൈ​നി​ലും ആ​ശു​പ​ത്രി ക്വാ​റ​ന്‍റൈ​നി​ലും ഉ​ണ്ടാ​യി​ട്ടു​ള്ള വ്യ​ക്തി​ക​ള്‍ താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ല്‍ അ​വ​രു​ടെ ക്വാ​റ​ന്‍റൈ​ന്‍ പീ​രി​യ​ഡ് ക​ഴി​യു​ന്ന​തോ​ടു​കൂ​ടി നി​ര്‍​ബ​ന്ധ​മാ​യും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്ത​ണം.

ആ​ശു​പ​ത്രി ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് ആ​ളു​ക​ളെ മാ​റ്റി​യാ​ല്‍ അ​വ​ര്‍ ‌ഉ​പ​യോ​ഗി​ച്ച മു​റി ചു​രു​ങ്ങി​യ​ത് മൂ​ന്നു​ദി​വ​സം അ​ട​ച്ചി​ടാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. അ​തി​നി​ട​യി​ല്‍ ആ​രും ആ ​മു​റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ പാ​ടി​ല്ല.

അ​ണു​ന​ശീ​ക​ര​ണ​ത്തി​നാ​യി 0.5% ബ്ലീ​ച്ച് സൊ​ല്യൂ​ഷ​ന്‍ ഉ​പ​യോ​ഗി​ക്ക​ണം. 30% ക്ലോ​റി​ന്‍ അ​ട​ങ്ങി​യ 17.5 ഗ്രാം ​ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ ഒ​രു ലി​റ്റ​ര്‍ വെ​ള്ള​ത്തി​ല്‍ ല​യി​പ്പി​ച്ച് ത​യാ​റാ​ക്കു​ന്ന കാ​ത്സ്യം ഹൈ​പ്പോ​ക്ലോ​റൈ​റ്റ് സൊ​ല്യൂ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തേ​ണ്ട​ത്. ശു​ചീ​ക​ര​ണ​ത്തി​നാ​യി ഒ​രു ലി​റ്റ​ര്‍ ക്ലോ​റി​ന്‍ സൊ​ല്യൂ​ഷ​നി​ല്‍ ഒ​രു ടീ​സ്പൂ​ണ്‍ ഡി​റ്റ​ര്‍​ജ​ന്‍റ് കൂ​ടി ചേ​ര്‍​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും.

ബ്ലീ​ച്ച് സൊ​ല്യൂ​ഷ​ന്‍ പ്ര​ത​ല​ങ്ങ​ളി​ല്‍ ത​ളി​ച്ച് പ​ത്തു മി​നി​റ്റി​നു​ശേ​ഷം മാ​ത്ര​മേ തു​ട​ച്ചു​വൃ​ത്തി​യാ​ക്കാ​ന്‍ പാ​ടു​ള്ളൂ.

കോ​വി​ഡ്-19 പോ​സി​റ്റീ​വ് ആ​യി​ട്ടു​ള്ള വ്യ​ക്തി സ്പ​ര്‍​ശി​ക്കു​ക​യോ സ്പ​ര്‍​ശി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തോ ആ​യ എ​ല്ലാ പ്ര​ത​ല​ങ്ങ​ളും ഈ ​രീ​തി​യി​ല്‍ വൃ​ത്തി​യാ​ക്ക​ണം.

ജ​ന​ല്‍ ക​മ്പി​ക​ള്‍, ജ​ന​ല്‍ ക​ത​കു​ക​ള്‍, വാ​തി​ലു​ക​ള്‍ എ​ന്നി​വ​യും ഈ ​രീ​തി​യി​ല്‍ വൃ​ത്തി​യാ​ക്ക​ണം.

ആ​ശു​പ​ത്രി ക്വാ​റ​ന്‍റൈ​ന്‍ ക​ഴി​ഞ്ഞു വ​രു​ന്ന​വ​രെ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി വൃ​ത്തി​യാ​ക്കി​യ വീ​ടു​ക​ളി​ല്‍ മാ​ത്ര​മേ പാ​ര്‍​പ്പി​ക്കാ​ന്‍ പാ​ടു​ള്ളൂ.

ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വ്യ​ക്തി​ക​ള്‍ ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ള്‍, ബെ​ഡ്ഷീ​റ്റു​ക​ള്‍, ത​ല​യി​ണ​യു​റ​ക​ള്‍, മേ​ശ​വി​രി​ക​ള്‍, ജ​ന​ല്‍ ക​ര്‍​ട്ട​ണു​ക​ള്‍ തു​ട​ങ്ങി​യ​വ പ​ത്തു മി​നി​റ്റ് നേ​രം ഹൈ​പ്പോ​ക്ലോ​റൈ​റ്റ് സൊ​ല്യൂ​ഷ​നി​ല്‍ കു​തി​ര്‍​ത്തി​ട്ട​തി​നു​ശേ​ഷം മാ​ത്ര​മേ അ​ല​ക്കാ​ന്‍ പാ​ടു​ള്ളൂ.

ബ്ലീ​ച്ച് സൊ​ല്യൂ​ഷ​ന്‍ പ്ര​ത​ല​ങ്ങ​ളി​ല്‍ ഒ​ഴി​ക്കു​ന്ന​തി​നു​മു​മ്പാ​യി കൈ​യു​റ​യി​ല്ലാ​തെ പ്ര​ത​ല​ങ്ങ​ളി​ല്‍ സ്പ​ര്‍​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.

കി​ട​ക്ക, ത​ല​യ​ണ, കു​ഷ്യ​ന്‍ എ​ന്നി​വ വെ​യി​ല​ത്തി​ട്ട് ന​ന്നാ​യി ഉ​ണ​ക്കി​യെ​ടു​ക്ക​ണം.

ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​യാ​ള്‍ അ​തി​നു​ശേ​ഷം ന​ന്നാ​യി സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ശ​രീ​രം ക​ഴു​കി വൃ​ത്തി​യാ​ക്ക​ണം.