വി​വ​ര​ങ്ങ​ള​റി​യാ​ന്‍ പി​ആ​ര്‍​ഡി​യു​ടെ ഇ-​ഗൈ​ഡ്
Friday, April 3, 2020 12:52 AM IST
ക​ണ്ണൂ​ര്‍: കോ​വി​ഡ് കാ​ല​ത്ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ളും ഫോ​ണ്‍​ന​മ്പ​റു​ക​ളു​മാ​യി ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ ഇ-​ഗൈ​ഡ്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ​യും ലോ​ക്ക് ഡൗ​ണി​ന്‍റെ​യും സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​വി​വ​രം ഫോ​ണ്‍​ന​മ്പ​ര്‍, ഓ​രോ കാ​ര്യ​ങ്ങ​ള്‍​ക്കും ബ​ന്ധ​പ്പെ​ടേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍, അ​തി​ന്‍റെ വി​വ​ര​ണം എ​ന്നി​ങ്ങ​നെ​യു​ള്ള സ​മ​ഗ്ര​വി​വ​ര​ങ്ങ​ളാ​ണ് ഇ-​ഗൈ​ഡി​ല്‍ ഉ​ള്ള​ത്. ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​ട്ടു​ള്ള ക്ഷേ​മ-​ആ​ശ്വാ​സ ന​ട​പ​ടി​ക​ള്‍, ചി​കി​ത്സ​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലും ക​ഴി​യു​ന്ന​വ​ര്‍​ക്കു​വേ​ണ്ടി ഒ​രു​ക്കി​യി​ട്ടു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണ​വും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജാ​യ Information and Public Relations Department, kannur ല്‍ ​ഇ-​ഗൈ​ഡ് ല​ഭ്യ​മാ​ണ്.

ഇ​ന്‍റ​ര്‍​വ്യൂ മാ​റ്റി

ഇ​രി​ട്ടി: ഇ​രി​ട്ടി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ലേ​ക്ക് നാ​ളെ നി​ശ്ച​യി​ച്ച ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ കൂ​ടി​ക്കാ​ഴ്ച മാ​റ്റി​വ​ച്ചു.