കെ.​ആ​ര്‍. അ​ശോ​ക​ന്‍ വി​ര​മി​ച്ചു
Wednesday, April 1, 2020 12:41 AM IST
ക​ണ്ണൂ​ര്‍: സ​മ​ഗ്ര​ശി​ക്ഷാ​കേ​ര​ളം ജി​ല്ലാ മു​ന്‍ പ്രോ​ജ​ക്‌​ട് ഓ​ഫീ​സ​റും ഡ​യ​റ്റ് സീ​നി​യ​ര്‍ ല​ക്ച​റ​റും വി​ദ്യാ​ഭ്യാ​സ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ കെ.​ആ​ര്‍. അ​ശോ​ക​ന്‍ സ​ര്‍​വീ​സി​ല്‍​നി​ന്നു വി​ര​മി​ച്ചു. 1992-ല്‍ ​കാ​സ​ര്‍​ഗോ​ഡ് മാ​യി​പ്പാ​ടി ഡ​യ​റ്റി​ന്‍റെ ലാ​ബ് സ്‌​കൂ​ളി​ല്‍ പ്രൈ​മ​റി അ​ധ്യാ​പ​ക​നാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. 1997-ല്‍ ​ഡി​പി​ഇ​പി പ്രോ​ജ​ക്‌​ടി​ല്‍ ട്രെ​യി​ന​റാ​യി വി​ദ്യാ​ല​യ നി​ര​ക്ഷ​ര​ത നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യാ​ന്‍ ആ​രം​ഭി​ച്ച അ​ക്ഷ​ര​പ്പു​ല​രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​നും കൈ​പു​സ്ത​ക നി​ര്‍​മാ​ണ​ത്തി​നും പ​ങ്കാ​ളി​യാ​യി. പ്ര​വ​ര്‍​ത്ത​നാ​ധി​ഷ്ഠി​ത പാ​ഠ്യ​പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലും അ​തി​ന്‍റെ പാ​ഠ​പു​സ്ത​ക, അ​ധ്യാ​പ​ന സ​ഹാ​യി​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​ലും പ്ര​ധാ​ന പ​ങ്കാ​ളി​യാ​യി​രു​ന്നു.