അ​പ്ര​തീ​ക്ഷി​ത നീ​ക്ക​വു​മാ​യി ക​ര്‍​ണാ​ട​ക; ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ ഡ്രൈ​വ​ര്‍​മാ​ര്‍
Saturday, March 28, 2020 11:48 PM IST
ക​ണ്ണൂ​ര്‍: "വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലേ​മു​ക്കാ​ലോ​ടെ പെ​രു​മ്പാ​ടി ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് ലോ​റി ത​ട​ഞ്ഞ​ത്. ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ പോ​കി​ല്ലെ​ന്നും മാ​ക്കൂ​ട്ട​ത്ത് മ​ണ്ണി​ട്ട് റോ​ഡ് ബ്ലോ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് പോ​ലീ​സ് നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് ഞ​ങ്ങ​ള്‍ കു​ട്ട വ​ഴി വ​രാ​ന്‍ വാ​ഹ​നം തി​രി​ച്ചു. അ​വി​ടെ​നി​ന്ന് 70 കി​ലോ​മീ​റ്റ​റു​ണ്ട് കു​ട്ട​യി​ലേ​ക്ക്. ആ​റേ​മു​ക്കാ​ലോ​ടെ കു​ട്ട​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ അ​വി​ടെ​യും മ​ണ്ണി​ട്ട് ബ്ലോ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു...' -മൈ​സൂ​രു​വി​ല്‍​നി​ന്ന് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​മാ​യി വ​രി​ക​യാ​യി​രു​ന്നു ഇ​രി​ട്ടി ഇ​ന്‍​ഡേ​ന്‍ ഗ്യാ​സ് ഏ​ജ​ന്‍​സി​യി​ലെ ഡ്രൈ​വ​ര്‍ സി​ബി ചാ​ക്കോ പ​റ​യു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യി കേ​ര​ള​ത്തി​ലേ​ക്കു​ള്ള പാ​ത​ക​ളി​ല്‍ മ​ണ്ണി​ട്ട് ഗ​താ​ഗ​തം മു​ട​ക്കി​യ ക​ര്‍​ണാ​ട​ക​യു​ടെ ന​ട​പ​ടി​യി​ല്‍ വ​ല​ഞ്ഞ​ത് ഇ​തു​പോ​ലെ അ​വ​ശ്യ​സ​ര്‍​വീ​സ് ന​ട​ത്തു​ന്ന നി​ര​വ​ധി ഡ്രൈ​വ​ര്‍മാ​രാ​ണ്.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ വി​വി​ധ പാ​ച​ക​വാ​ത​ക ഏ​ജ​ന്‍​സി​ക​ളി​ലേ​ക്കു​ള്ള ആ​റ് ലോ​റി​ക​ള്‍ ഒ​രു​മി​ച്ചാ​ണ് ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ മൈ​സൂ​രു​വി​ലെ ഗോ​ഡൗ​ണി​ല്‍​നി​ന്ന് ലോ​ഡു​മാ​യി പു​റ​പ്പെ​ട്ട​ത്. അ​തി​ര്‍​ത്തി അ​ട​യ്ക്കു​ന്ന വി​വ​രം പെ​രു​മ്പാ​ടി​യി​ല്‍ എ​ത്തു​ന്ന​തു​വ​രെ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. പ​ച്ച​ക്ക​റി​ക​ളും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​മാ​യി എ​ത്തി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തോ​ടെ റോ​ഡി​ല്‍ കു​ടു​ങ്ങി​യ​ത്. "കു​ട്ട വ​ഴി​ക്കും ര​ക്ഷ​യി​ല്ലാ​താ​യ​തോ​ടെ ഞ​ങ്ങ​ള്‍ ഗോ​ണി​ക്കു​പ്പ​യി​ലേ​ക്ക് തി​രി​ച്ചു. രാ​വി​ലെ ഭ​ക്ഷ​ണം കി​ട്ട​ണ​മെ​ങ്കി​ല്‍ അ​തു​മാ​ത്ര​മേ മാ​ര്‍​ഗ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ'- സി​ബി പ​റ​യു​ന്നു.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ 11 പാ​ച​ക​വാ​ത​ക ഏ​ജ​ന്‍​സി​ക​ള്‍ മൈ​സൂ​രു​വി​ലെ ഗോ​ഡൗ​ണു​ക​ളി​ല്‍​നി​ന്നാ​ണ് സി​ലി​ണ്ട​റു​ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​ത്. രാ​വി​ലെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വൈ​കു​ന്നേ​രം ലോ​ഡു​മാ​യി തി​രി​ച്ചെ​ത്തു​ക​യാ​ണു പ​തി​വ്. വ​ഴി​ക്ക് എ​വി​ടെ​യെ​ങ്കി​ലും നി​ര്‍​ത്തി ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്നു സാ​ധാ​ര​ണ ചെ​യ്തി​രു​ന്ന​ത്. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ല്‍ രാ​വി​ലെ​യും ഉ​ച്ച​യ്ക്കും ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം കൈ​യി​ല്‍ ക​രു​തും. വീ​ട്ടി​ല്‍ എ​ത്തി​യ​ശേ​ഷ​മാ​ണ് രാ​ത്രി​യി​ലെ ഭ​ക്ഷ​ണം. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഭ​ക്ഷ​ണ​വും വെ​ള്ള​വും കി​ട്ടാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്ന് ഡ്രൈ​വ​ര്‍​മാ​ര്‍ പ​റ​യു​ന്നു.

"ഇ​ന്ന​ലെ രാ​വി​ലെ ഗോ​ണി​ക്കു​പ്പ​യി​ലെ പ്രാ​ദേ​ശി​ക ന്യൂ​സ് ചാ​ന​ലി​ന്‍റെ ആ​ളു​ക​ള്‍ ഞ​ങ്ങ​ളു​ടെ ദ​യ​നീ​യാ​വ​സ്ഥ വാ​ര്‍​ത്ത​യാ​യി ന​ല്‍​കു​ക​യും കു​ട​ക് ജി​ല്ലാ ക​ള​ക്‌​ട​റു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ര്‍​ന്ന് രാ​വി​ലെ പ​തി​നൊ​ന്നോ​ടെ പോ​ലീ​സെ​ത്തി മു​ത്ത​ങ്ങ വ​ഴി ക​ട​ന്നു​പോ​കാ​മെ​ന്നും ബാ​രി​ക്കേ​ഡു​ക​ളു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വി​ളി​ച്ചു​പ​റ​ഞ്ഞേ​ക്കാ​മെ​ന്നും അ​റി​യി​ച്ചു. ആ​ന​ച്ചെ​ക്കൂ​ര്‍ ചെ​ക്ക്‌​പോ​സ്റ്റ് വ​രെ പോ​ലീ​സ് ഞ​ങ്ങ​ളെ അ​നു​ഗ​മി​ക്കു​ക​യും ചെ​യ്തു. കൂ​ടെ​യു​ള്ള മൂ​ന്ന് ലോ​റി​ക​ള്‍ അ​വി​ടെ​യാ​ണ് നി​ര്‍​ത്തി​യി​രു​ന്ന​ത്. അ​ങ്ങ​നെ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ വി​വി​ധ ഏ​ജ​ന്‍​സി​ക​ളി​ലേ​ക്കു​ള്ള ആ​റ് ലോ​റി​ക​ള്‍ മു​ത്ത​ങ്ങ ചെ​ക്ക് പോ​സ്റ്റ് ക​ട​ന്നു. പോ​ലീ​സ് സ​ന്ദേ​ശം കൈ​മാ​റി​യി​രു​ന്ന​തി​നാ​ല്‍ വ​ഴി​യി​ല്‍ എ​വി​ടെ​യും പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രു​ന്നി​ല്ല' - സി​ബി പ​റ​ഞ്ഞു.

മു​ത്ത​ങ്ങ ചെ​ക്ക്‌​പോ​സ്റ്റി​ലൂ​ടെ ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് 60 വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മേ ക​ട​ത്തി​വി​ടു​ന്നു​ള്ളൂ. എ​ന്നാ​ല്‍, ഇ​ന്ന​ലെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല.
മാ​ക്കൂ​ട്ടം ചു​രം റോ​ഡ് അ​ട​ച്ച​തോ​ടെ പ​ച്ച​ക്ക​റി​ക​ള്‍​ക്കും അ​രി​ക്കും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ള്‍​ക്കും വി​ല ഉ​യ​രു​ക​യാ​ണ്. ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് നൂ​റു കി​ലോ​മീ​റ്റ​ര്‍ ചു​റ്റി​വ​ള​ഞ്ഞ് സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. മു​ത്ത​ങ്ങ ചെ​ക്ക്‌​പോ​സ്റ്റി​ലെ നി​യ​ന്ത്ര​ണം കൂ​ടി​യാ​കു​മ്പോ​ള്‍ പി​ടി​വി​ടു​ന്ന അ​വ​സ്ഥ​യാ​കും.