ജീ​വ​ന​ക്കാ​ര്‍​ക്ക് വാ​ഹ​നസൗ​ക​ര്യം
Friday, March 27, 2020 11:50 PM IST
ക​ണ്ണൂ​ര്‍: ജി​ല്ലാ ആ​ശു​പ​ത്രി, ക​ള​ക്ട​റേ​റ്റ് തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ ഓ​ഫീ​സു​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​നും തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നും വാ​ഹ​നസൗ​ക​ര്യ​മൊ​രു​ക്കി അ​ധി​കൃ​ത​ര്‍. മി​നി സ്‌​കൂ​ള്‍ ബ​സു​ക​ളാ​ണ് ഇ​തി​നു​വേ​ണ്ടി ആ​ര്‍​ടി​ഒ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ ജീ​വ​ന​ക്കാ​ര്‍ എ​ത്തി​യാ​ല്‍ ഇ​വ​രെ ഈ ​വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കും. ത​ളി​പ്പ​റ​മ്പ്, ത​ല​ശേ​രി, കൂ​ത്തു​പ​റ​മ്പ് ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് ഉ​ള്‍​പ്പെ​ടെ വാ​ഹ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​യ്യ​ന്നൂ​രി​ല്‍ നി​ന്ന് ക​ള​ക്ട​റേ​റ്റി​ലേ​ക്കും വാ​ഹ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.