നാ​ട്ടി​ലേ​ക്കു പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ് തൊ​ഴി​ലാ​ളി​ക​ള്‍ ക​ള​ക്ട​റേ​റ്റി​ല്‍
Friday, March 27, 2020 12:18 AM IST
ക​ണ്ണൂ​ര്‍: നാ​ട്ടി​ലേ​ക്കു പോ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി എ​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളെ സ​മാ​ശ്വ​സി​പ്പി​ച്ച് താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം തൊ​ഴി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ സ്വ​ന്തം​നാ​ട്ടി​ലേ​ക്കു പോ​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ക​ണ്ണൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള നാ​ല്‍​പ്പ​തോ​ളം തൊ​ഴി​ലാ​ളി​ക​ള്‍ ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ക​ണ്ണൂ​രി​ല്‍ ജോ​ലി​ചെ​യ്തു താ​മ​സി​ക്കു​ന്ന​വ​രാ​ണ് ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും. എ​ഡി​എം ഇ.​പി. മേ​ഴ്‌​സി ഇ​വ​രു​മാ​യി സം​സാ​രി​ച്ച് സ​ര്‍​ക്കാ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഇ​വ​ര്‍​ക്കു വേ​ണ്ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള ആ​ശ്വാ​സ ന​ട​പ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു.ജോ​ലി ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ആ​രും പ​ട്ടി​ണി കി​ട​ക്കേ​ണ്ടി​വ​രി​ല്ലെ​ന്ന് എ​ഡി​എം ഇ​വ​ര്‍​ക്ക് ഉ​റ​പ്പു​ന​ല്‍​കി. ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​റി​യി​ച്ചു. രാ​ജ്യ​മാ​കെ ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു പോ​കാ​ൻ ക​ഴി​യി​ല്ല. മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങി ഉ​ത്ത​രേ​ന്ത്യ​ക്കാ​ര്‍ അ​ട​ക്ക​മു​ള്ള ജി​ല്ല​യി​ലെ 70 ശ​ത​മാ​നം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും ലോ​ക്ക് ഡൗ​ണി​ന് മു​ന്പേ സ്വ​ദേ​ശ​ത്തേ​ക്കു പോ​യി​രു​ന്നു. സ്വ​ന്തം നാ​ട്ടു​കാ​രാ​യാ​ലും കേ​ര​ള​ത്തി​ല്‍​നി​ന്നു വ​രു​ന്ന​വ​രെ അ​തി​ര്‍​ത്തി​യി​ല്‍​നി​ന്നു ത​മി​ഴ്‌​നാ​ട് പോ​ലീ​സ് ഇ​നി സ്വീ​ക​രി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ങ്ങോ​ട്ടു​പോ​യി​ട്ടും കാ​ര്യ​മി​ല്ലെ​ന്ന് പോ​ലീ​സും ഇ​വ​രെ അ​റി​യി​ച്ചു. ഇ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സാ സൗ​ക​ര്യം ഉ​ള്‍​പ്പെ​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ജി​ല്ല​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും എ​ഡി​എം അ​ട​ക്ക​മു​ള്ള​വ​ര്‍ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് വാ​ഹ​ന​ത്തി​ലാ​ണ് താ​മ​സ​സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി​ച്ച​ത്.