ആ​ശു​പ​ത്രി​യും ആം​ബു​ല​ൻ​സും വി​ട്ടു​ന​ൽ​കും
Friday, March 27, 2020 12:11 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കോ​വി​ഡ്-19 രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​ർ രൂ​പ​ത​യു​ടെ കീ​ഴി​ൽ ക​നോ​ഷ്യ​ൻ സി​സ്റ്റേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​കു​ന്ന് സെ​ന്‍റ് മാ​ർ​ട്ടി​ൻ ഡി ​പോ​റ​സ് ആ​ശു​പ​ത്രി​യി​ലു​ള്ള 30 ബെ​ഡു​ക​ളും ഫാ. ​സു​ക്കോ​ൾ ഫൗ​ണ്ടേ​ഷ​ന്‍റെ ആം​ബു​ല​ൻ​സും വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ച്ചു. ജി​ല്ല​യെ കോ​വി​ഡ് വി​മു​ക്ത​മാ​ക്കു​വാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ണ്ണൂ​ർ രൂ​പ​ത ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച സ​ന്ന​ദ്ധ​ത ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. സു​ഭാ​ഷ്, എ​ഡി​എം ഇ.​പി. മേ​ഴ്സി എ​ന്നി​വ​രെ അ​റി​യി​ച്ച​ത്. രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ആ​ശ്രി​ത​കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ 'സാ​ന്ത്വ​ന​ഭ​വ​ൻ' കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വി​ൽ ക്വാ​റ​ന്‍റൈ​നാ​യി താ​മ​സി​ക്കു​ന്ന​തി​നു​ള്ള ഇ​ട​മാ​ക്കി വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നു​ള്ള സ​ന്ന​ദ്ധ​ത​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.