മലഞ്ചരക്ക് കടകളും തുറക്കാൻ അനുമതി നല്കണം: കെ.സി ജോസഫ്, സണ്ണി ജോസഫ്
Friday, March 27, 2020 12:11 AM IST
ശ്രീ​ക​ണ്ഠ​പു​രം: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ആ​ഴ്ച​യി​ല്‍ ര​ണ്ടു ദി​വ​സ​മെ​ങ്കി​ലും കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍ സം​ഭ​രി​ക്കാ​ന്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യി മ​ല​ഞ്ച​ര​ക്ക് ക​ട​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്ക് അ​നു​വാ​ദം ന​ല്‍​ക​ണ​മെ​ന്നും കെ.​സി. ജോ​സ​ഫ് ജി​ല്ലാ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ഴി​ഫാ​മു​ക​ള്‍ ന​ട​ത്തു​ന്ന കൃ​ഷി​ക്കാ​ര്‍ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് കോ​ഴി​ത്തീ​റ്റ കൊ​ണ്ടു​വ​രാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി കെ. ​രാ​ജു​വി​നെ ടെ​ല​ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് കെ.​സി.​ജോ​സ​ഫ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.
സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ മു​ഖേ​ന ക​ശു​വ​ണ്ടി സം​ഭ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍ കെ.​സി.​ജോ​സ​ഫ് എം​എ​ല്‍​എ യെ ​അ​റി​യി​ച്ചു. ഇ​തി​നാ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
ഇ​രി​ട്ടി: ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്കു ക​ശു​വ​ണ്ടി, റ​ബ​ർ അ​ട​ക്ക​മു​ള്ള കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നും ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സ​മെ​ങ്കി​ലും മ​ല​ഞ്ച​ര​ക്ക് ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​യോ​ടും കൃ​ഷി​മ​ന്ത്രി​യോ​ടും ഓ​ഫീ​സി​ലെ​ത്തി ആ​വ​ശ്യ​പ്പെ​ട്ടു.

റ​ബ​ർ സ​ബ്സി​ഡി വി​ത​ര​ണം ചെ​യ്യ​ണം

ചെ​റു​പു​ഴ: ഒ​രു​വ​ർ​ഷ​മാ​യി ത​ട​ഞ്ഞു​വ​ച്ച റ​ബ​ർ ക​ർ​ഷ​ക​രു​ടെ സ​ബ്സി​ഡി തു​ക വി​ത​ര​ണം ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ, ത​ല​ശേ​രി അ​തി​രൂ​പ​താ സെ​ക്ര​ട്ട​റി ഫി​ലി​പ് മാ​ത്യു വെ​ളി​യ​ത്ത് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ​ബ്സി​ഡി തു​ക വി​ത​ര​ണം ചെ​യ്താ​ൽ കൊ​റോ​ണ ഭീ​തി​മൂ​ലം പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത ക​ർ​ഷ​ക​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യി​രി​ക്കു​മെ​ന്നും ഇ​വ​ർ അ​റി​യി​ച്ചു.