151 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍
Friday, March 27, 2020 12:11 AM IST
ക​ണ്ണൂ​ര്‍: ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് കൂ​ട്ടു​പു​ഴ അ​തി​ര്‍​ത്തി വ​ഴി ജി​ല്ല​യി​ലെ​ത്തി​യ 151 പേ​രെ 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നാ​യി ജി​ല്ല​യി​ലെ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലേ​ക്കു മാ​റ്റി. ബം​ഗ​ളൂ​രു, മൈ​സൂ​രു തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ല​യാ​ളി​ക​ളെ​യാ​ണ് സെ​ന്‍റ​റു​ക​ളി​ല്‍ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ എ​ത്തി​യ 62 പു​രു​ഷ​ന്മാ​രും ഒ​ന്‍​പ​ത് സ്ത്രീ​ക​ളും 10 കു​ട്ടി​ക​ളും ഉ​ള്‍​പ്പ​ടെ 81 പേ​രെ വൈ​കു​ന്നേ​രം വ​രെ കു​ന്നോ​ത്ത് സെ​ന്‍റ്തോ​മ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കു​ളി​ല്‍ താ​മ​സി​പ്പി​ച്ചു. രാ​ത്രി​യോ​ടെ ഇ​വ​രെ ര​ണ്ടു കെ ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ ക​ണ്ണൂ​രി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ലേ​ക്കു മാ​റ്റി. ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലെ അ​റ​ഫ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍, വി​ചി​ത്ര, സെ​ന്‍റോ​ര്‍ തു​ട​ങ്ങി​യ ഹോ​ട്ട​ലു​ക​ളി​ലാ​ണ് ഇ​വ​രെ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​രി​ലെ ബ്ലൂ​നൈൽ, റോ​യ​ല്‍ ഒ​മാ​ര്‍​സ്, മ​ല​ബാ​ര്‍ റ​സി​ഡ​ന്‍​സി, ദി ​റെ​യി​ന്‍​ബോ സ്യൂ​ട്ട്‌​സ് തു​ട​ങ്ങി​യ വി​വി​ധ ഹോ​ട്ട​ലു​ക​ളും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളാ​യി ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ക​ണ്ണൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ വി.​എം. സ​ജീ​വ​ന്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ കെ.​വി. ഷാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഏ​റ്റെ​ടു​ക്ക​ല്‍ പ്ര​വൃ​ത്തി​ക​ള്‍.
ഇ​തി​നു​പു​റ​മെ, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി എ​ത്തി​യ 28 പു​രു​ഷ​ന്മാ​രും ര​ണ്ടു സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യു​മു​ള്‍​പ്പെടെ 31 പേ​രെ ത​ളി​പ്പ​റ​മ്പ് ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. 39 പേ​ര്‍ താ​ണ പ്രീ​മെ​ട്രി​ക്ക് ഹോ​സ്റ്റ​ലി​ലും ഒ​രാ​ള്‍ പ​യ്യാ​മ്പ​ലം ടി​ടി​ഐ​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
കൂ​ട്ടു​പു​ഴ അ​തി​ര്‍​ത്തി​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഇ​രി​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ കെ.​കെ. ദി​വാ​ക​ര​ന്‍, പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​അ​ശോ​ക​ന്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.
നി​ല​വി​ല്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രെ 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്‍ പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ല്‍ വീ​ടു​ക​ളി​ലേ​ക്കും അ​ല്ലാ​ത്ത​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും മാ​റ്റും.
കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ ഭ​ക്ഷ​ണ​മു​ള്‍​െ പ്പ​ടെ​യു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ളും സൗ​ക​ര്യ​ങ്ങ​ളും എ​ത്തി​ച്ചു ന​ല്‍​കു​ന്ന​തി​നൊ​പ്പം നി​രീ​ക്ഷ​ണ​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഒ​രു കാ​ര​ണ​വ​ശാ​ലും സ​ന്ദ​ര്‍​ശ​ക​രെ അ​നു​വ​ദി​ക്കു​ന്ന​ത​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.​സം​സ്ഥാ​ന അ​തി​ര്‍​ത്തി ക​ട​ന്നു​വ​രു​ന്ന​വ​രെ 14 ദി​വ​സം കൊ​റോ​ണ കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യോ​ടെ​യാ​ണ് ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. നി​രീ​ക്ഷ​ണ​ത്തി​ന് സ​ന്ന​ദ്ധ​രാ​കാ​ത്ത​വ​രെ അ​തി​ര്‍​ത്തി​യി​ല്‍​നി​ന്ന് തി​രി​ച്ച​യ​യ്ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വ​രും​ദി​ന​ങ്ങ​ളി​ല്‍ അ​തി​ര്‍​ത്തി​യി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ക്ക​ശ​മാ​ക്കും.