ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് പാ​സ്; അ​പേ​ക്ഷ ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി വ​ഴി
Friday, March 27, 2020 12:10 AM IST
ക​ണ്ണൂ​ര്‍: ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​നി​വാ​ര്യ​മാ​യും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള പാ​സി​ന് അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ര്‍ വ​ഴി അ​പേ​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
ചെ​റി​യ ക​ട​ക​ള്‍​ക്ക് ര​ണ്ട്, ഇ​ട​ത്ത​രം ക​ട​ക​ള്‍​ക്ക് അ​ഞ്ച്, അ​ത്യാ​വ​ശ്യം വ​ലി​യ ക​ട​ക​ള്‍​ക്ക് 10, സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍​ക്ക് പ​ര​മാ​വ​ധി 15 എ​ന്ന തോ​തി​ലാ​ണ് പാ​സു​ക​ള്‍ അ​നു​വ​ദി​ക്കു​ക. ഇ​വ​യി​ല്‍ ഒ​രു പാ​സ് ക​ട​യു​ട​മ​യ്ക്കും ബാ​ക്കി​യു​ള്ള​ത് ജീ​വ​ന​ക്കാ​ര്‍​ക്കു​മാ​യി​രി​ക്കും.
ഫോ​ട്ടോ, സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രും അ​ഡ്ര​സും, അ​പേ​ക്ഷ​ക​നെ പേ​രും അ​ഡ്ര​സും എ​ന്നി​വ സ​ഹി​ത​മാ​ണ് അ​പേ​ക്ഷ​ക​ള്‍ ന​ല്‍​കേ​ണ്ട​ത്. ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍ ബ​ന്ധ​പ്പെ​ട്ട ഡി​വൈ​എ​സ്പി​ക്ക് കൈ​മാ​റ​ണം. ഡി​വൈ​എ​സ്പി ന​ല്‍​കു​ന്ന പാ​സു​ക​ള്‍ ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍ ശേ​ഖ​രി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യ​ണം.

ച​ര​ക്കു വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള പാ​സ്
കൂ​ട്ടു​പു​ഴ ചെ​ക്ക് പോ​സ്റ്റി​ല്‍ ല​ഭി​ക്കും

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ലേ​ക്ക് പ​ച്ച​ക്ക​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​ന് ക​ര്‍​ണാ​ട​ക​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള പാ​സ് കൂ​ട്ടു​പു​ഴ ചെ​ക്ക് പോ​സ്റ്റി​ല്‍​നി​ന്ന് ല​ഭി​ക്കു​മെ​ന്ന് സ​ബ്ക​ള​ക്ട​ര്‍ ആ​സി​ഫ് കെ. ​യൂ​സ​ഫ് അ​റി​യി​ച്ചു.
ഒ​രു വാ​ഹ​ന​ത്തി​ല്‍ ഡ്രൈ​വ​ര്‍​ക്കും ക്ലീ​ന​ര്‍​ക്കും മാ​ത്ര​മാ​ണ് പാ​സ് അ​നു​വ​ദി​ക്കു​ക. ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​ന്‍റെ ഒ​റി​ജി​ന​ലും കോ​പ്പി​യും ചെ​ക്ക് പോ​സ്റ്റി​ലെ കൗ​ണ്ട​റി​ല്‍ ന​ല്‍​കി​യാ​ല്‍ മാ​ത്രം മ​തി. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്കു ശേ​ഷം ആ​ര്‍​ടി​ഒ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പാ​സ് അ​നു​വ​ദി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൈ​സൂ​ര്‍ ക​ള​ക്ട​റു​മാ​യി സം​സാ​രി​ച്ച് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. ച​ര​ക്കു​വാ​ഹ​ന​ങ്ങ​ള്‍​ക്ക് അ​തി​ര്‍​ത്തി ക​ട​ക്കു​ന്ന​തി​ന് യാ​തൊ​രു പ്ര​യാ​സ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​ട്ട​ർ അ​ഥോ​റി​റ്റി ക​ൺ​ട്രോ​ൾ റൂം

​ക​ണ്ണൂ​ർ: വാ​ട്ട​ർ അ​ഥോ​റി​റ്റി ക​ണ്ണൂ​ർ താ​ണ ഓ​ഫീ​സി​ൽ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്നു‌​ണ്ടെ​ന്ന് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. ഫോൺ നമ്പർ: 04972707080.