ക​ണ്ണൂ​രി​ൽ കോ​വി​ഡ് ബാ​ധി​ത​ർ 25; ഇ​ന്ന​ലെ മാ​ത്രം ഒ​ന്‍​പ​തു പേ​ര്‍​ക്ക്
Friday, March 27, 2020 12:10 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ഒ​ന്‍​പ​തു​പേ​ര്‍​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 25 ആ​യി. ത​ല​ശേ​രി, മേ​ക്കു​ന്ന്, മ​ട്ട​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഓ​രോ​ന്നും കോ​ട്ട​യം​പൊ​യി​ല്‍, ക​തി​രൂ​ര്‍, കൂ​ത്തു​പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ര​ണ്ടു​പേ​ര്‍​ക്കു വീ​ത​വു​മാ​ണു വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
22ന് ​ദു​ബാ​യ്‌​യി​ല്‍​നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള എ​മി​റേ​റ്റ്‌​സി​ന്‍റെ ഇ​കെ 564 വി​മാ​ന​ത്തി​ലെ​ത്തി​യ ശേ​ഷം റോ​ഡ് മാ​ര്‍​ഗം ജി​ല്ല​യി​ലെ​ത്തി​യ​വ​രാ​ണു കോ​ട്ട​യം​പൊ​യി​ല്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രും ക​തി​രൂ​ര്‍ സ്വ​ദേ​ശി​യാ​യ ഒ​രാ​ളും.
20ന് ​ദു​ബാ​യ്‌​യി​ല്‍​നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള എ​മി​റേ​റ്റ്‌​സി​ന്‍റെ ഇ​കെ 566 വി​മാ​ന​ത്തി​ലാ​ണു കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍ എ​ത്തി​യ​ത്. ഇ​വ​രോ​ടൊ​പ്പം വാ​നി​ല്‍ കൂ​ട്ടു​പു​ഴ അ​തി​ര്‍​ത്തി വ​ഴി​യെ​ത്തി​യ മ​റ്റൊ​രാ​ള്‍​ക്കു നേ​ര​ത്തേ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
ദു​ബാ​യ്‌​യി​ല്‍​നി​ന്നു ക​രി​പ്പൂ​രി​ലേ​ക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യ​യു​ടെ എ​ഐ 938 വി​മാ​ന​ത്തി​ല്‍ 17നെ​ത്തി​യ ത​ല​ശേ​രി സ്വ​ദേ​ശി​യും 19നെ​ത്തി​യ മേ​ക്കു​ന്ന് സ്വ​ദേ​ശി​യു​മാ​ണു കൊ​റോ​ണ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട മ​റ്റു ര​ണ്ടു പേ​ര്‍. ബാ​ക്കി ര​ണ്ടു​പേ​ര്‍ മാ​ര്‍​ച്ച് 18ന് ​സ്‌​പൈ​സ്‌​ജെ​റ്റി​ന്‍റെ എ​സ്ജി 54 വി​മാ​ന​ത്തി​ല്‍ ദു​ബാ​യ്‌​യി​ല്‍​നി​ന്നു ക​രി​പ്പൂ​രി​ലെ​ത്തി​യ ക​തി​രൂ​ര്‍, മ​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ്. ആ​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഒ​ന്‍​പ​ത് പേ​രും. അ​തി​നാ​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളു​മാ​യി ഇ​വ​ര്‍ സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യി​രി​ക്കാ​നി​ട​യി​ല്ലെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നു വാ​നി​ലെ​ത്തി​യ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നി​ട​യാ​യ​വ​രെ നേ​ര​ത്തേ​ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു. പു​തു​താ​യി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ എ​ട്ടു പേ​ര്‍ ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ള്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ചി​കി​ല്‍​സ​യി​ലാ​ണ്.
ജി​ല്ല​യി​ൽ സ്ഥി​രീ​ക​രി​ച്ച 25 പേ​രി​ല്‍ 24 പേ​ര്‍ ദു​ബാ​യ്‌​യി​ല്‍​നി​ന്നും ഒ​രാ​ള്‍ ഷാ​ര്‍​ജ​യി​ല്‍​നി​ന്നു​മാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ര്‍​ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​തി​ലൊ​രാ​ള്‍ നേ​ര​ത്തേ ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു.
‌ജി​ല്ല​യി​ല്‍ ആ​ശു​പ​ത്രി​യി​ലും വീ​ടു​ക​ളി​ലു​മാ​യി ഇ​ന്ന​ലെ മാ​ത്രം നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 1223 പേ​രാണ്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലും ഐ​സൊ​ലേ​ഷ​നി​ലും ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 9213 ആ​യി. 40 പേ​ര്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 24 പേ​ര്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും 16 പേ​ര്‍ ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും 9133 പേ​ര്‍ വീ​ടു​ക​ളി​ലു​മാ​ണു​ള്ള​ത്.
ഇ​തു​വ​രെ​യാ​യി 269 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ല്‍ 169 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭ്യ​മാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 164 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്. 100 എ​ണ്ണ​ത്തി​ന്റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
കി​ളി​യ​ന്ത​റ ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ ക​ട​ന്നു​പോ​യ 151 വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ 431 യാ​ത്ര​ക്കാ​രെ സ്‌​ക്രീ​ന്‍ ചെ​യ്തു.​ഇ​ന്ന​ലെ 1848 ടീ​മു​ക​ള്‍ 23568 വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.