ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണ പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു
Thursday, March 26, 2020 9:41 PM IST
പ​യ്യ​ന്നൂ​ർ: കു​ളി​മു​റി​യി​ലി​രു​ന്ന ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ​ത്ത് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. പ​യ്യ​ന്നൂ​ർ കോ​ളോ​ത്ത് വെ​യ​ർ ഹൗ​സി​ന് സ​മീ​പ​ത്തെ ഡി​സൈ​ർ വി​ല്ല​യി​ൽ ഷു​ഹൈ​ബ് - ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​യാ​ൻ മു​ഹ​മ്മ​ദാ​ണ് മ​രി​ച്ച​ത്.

21 ന് ​ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​കാ​ർ ടി​വി കാ​ണു​ന്ന​തി​നി​ട​യി​ൽ മു​ട്ടി​ലി​ഴ​ഞ്ഞു​പോ​യ കു​ട്ടി​യെ കാ​ണാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ളി​മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ കു​ട്ടി ത​ല​കീ​ഴാ​യി വീ​ണു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ പ​യ്യ​ന്നൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മെ​ത്തി​ച്ച കു​ട്ടി​യെ ക​ണ്ണൂ​ർ മിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. അ​ത്യാ​സ​ന്ന നി​ല​യി​ലാ​യി​രു​ന്ന കു​ട്ടി ചി​കി​ത്സ​ക്കി​ട​യി​ൽ മ​രി​ക്കു​ക​യാ​യി​രു​ന്നു. ലൗ​ന മെ​ഹ​റി​ൻ, റെ​യ്ഹാ​ൻ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.