നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍ 7000 ക​വി​ഞ്ഞ് ക​ണ്ണൂ​ര്‍
Wednesday, March 25, 2020 12:00 AM IST
ക​ണ്ണൂ​ര്‍: കോ​വി​ഡ്- 19 സം​ശ​യി​ച്ച് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 7,216 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. ഇ​തി​ല്‍ 70 പേ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​ത്. 7,146 പേ​രാ​ണ് വീ​ടു​ക​ളി​ലു​ള്ള​ത്. ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ്- 33, ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി- 23, ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി- 14 എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ഇ​തു​വ​രെ 214 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 154 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭ്യ​മാ​യി​ട്ടു​ണ്ട്. 60 ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്.
ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ 16 പോ​സി​റ്റീ​വ് കേ​സു​ക​ളു​ണ്ട്. അ​തി​ല്‍ അ​ഞ്ചു​പേ​രു​ടെ സാ​മ്പി​ള്‍ ജി​ല്ല​യി​ല്‍​നി​ന്നും ഒ​ൻ​പ​തെ​ണ്ണം എ​റ​ണാ​കു​ളം ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്നും ഒ​രെ​ണ്ണം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്നും ഒ​രെ​ണ്ണം ബം​ഗ​ളൂ​രു​ആ​ര്‍​ജി​ഐ​സി​ഡി​യി​ല്‍​നി​ന്നും ശേ​ഖ​രി​ച്ച​താ​ണ്. പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ 15 പേ​ര്‍ നി​ല​വി​ല്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. തു​ട​ര്‍​ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഒ​രാ​ള്‍ നേ​ര​ത്തേ ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ല്‍ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​വ​രെ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഒ​ൻ​പ​ത് വി​മാ​ന​ങ്ങ​ളി​ലെ​ത്തി​യ 581 യാ​ത്ര​ക്കാ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി. കി​ളി​യ​ന്ത​റ ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ ക​ട​ന്നു​പോ​യ 322 വാ​ഹ​ന​ങ്ങ​ളി​ലെ 1,234 യാ​ത്ര​ക്കാ​രെ സ്‌​ക്രീ​ന്‍ ചെ​യ്തു. ജി​ല്ല​യി​ല്‍ സ​ജ്ജ​മാ​ക്കി​യ 1,848 ടീ​മു​ക​ള്‍ ഇ​ന്ന​ലെ 20704 വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.
ബ്രേ​ക്ക് ദ ​ചെ​യി​ന്‍ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍, ത​ല​ശേ​രി, ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ര്‍, ഇ​രി​ട്ടി താ​ലൂ​ക്കു​ക​ളി​ല്‍ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന​യും അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്.