അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി.​കോ​ള​ജ് ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഏ​റ്റെ​ടു​ത്തു
Wednesday, March 25, 2020 12:00 AM IST
ക​ണ്ണൂ​ര്‍: കോ​വി​ഡ്-19 പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജി​ല്ലാ ക​ള​ക്‌​ട​ര്‍ ടി.​വി.​സു​ഭാ​ഷ് ഏ​റ്റെ​ടു​ത്തു. 2005-ലെ ​ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് പ്ര​ത്യേ​ക കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ ഏ​റ്റെ​ടു​ത്ത​ത്. ജി​ല്ല​യി​ലും സ​മീ​പ​ജി​ല്ല​ക​ളി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും വൈ​റ​സ് ബാ​ധ സം​ശ​യി​ക്കു​ന്ന​വ​രു​ടെ​യും എ​ണ്ണ​ത്തി​ല്‍ വ​ലി​യ വ​ര്‍​ധ​ന​വു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ല​വി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ള്‍ അ​പ​ര്യാ​പ്ത​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. ജീ​വ​ന​ക്കാ​ര്‍, സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യാ​ണ് ആ​ശു​പ​ത്രി ഏ​റ്റെ​ടു​ത്ത​ത്.