ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജ​ന​റ​ല്‍ വാ​ര്‍​ഡു​ക​ളും പൂ​ര്‍​ണ​മാ​യി ഒ​ഴി​പ്പി​ച്ചു
Wednesday, March 25, 2020 12:00 AM IST
പ​രി​യാ​രം: കോ​വി​ഡ്- 19 വൈ​റ​സ് ബാ​ധി​ത​രു​ടെ​യും രോ​ഗ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​വ​രു​ടെ​യും എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന വ​ന്ന​തോ​ടെ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഏ​ഴാം​നി​ല​യി​ലെ സ്‌​പെ​ഷ​ല്‍ വാ​ര്‍​ഡു​ക​ള്‍​ക്കു​പു​റ​മെ ജ​ന​റ​ല്‍ വാ​ര്‍​ഡു​ക​ളും പൂ​ര്‍​ണ​മാ​യി ഒ​ഴി​പ്പി​ച്ചു. സ്‌​പെ​ഷ​ല്‍ വാ​ര്‍​ഡു​ക​ളി​ലെ 70 റൂ​മു​ക​ളും 803 ലെ 14 ​റൂ​മു​ക​ളും രോ​ഗി​ക​ളെ​ക്കൊ​ണ്ടു നി​റ​ഞ്ഞ​തോ​ടെ​യാ​ണ് ജ​ന​റ​ല്‍ വാ​ര്‍​ഡു​ക​ളും ഒ​ഴി​പ്പി​ച്ച​ത്. ഇ​പ്പോ​ള്‍ ഏ​ഴാം​നി​ല മു​ഴു​വ​നാ​യി 300 ബെ​ഡു​ക​ള്‍ കോ​വി​ഡ് ബാ​ധി​ത​ര്‍​ക്കു മാ​ത്ര​മാ​യി മാ​റ്റി​യി​ട്ടു​ണ്ട്. കാ​സ​ര്‍​ഗോ​ഡ്-​ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍​നി​ന്ന് പു​തി​യ നി​ര​വ​ധി പേ​ര്‍ രോ​ഗ​ബാ​ധി​ത​രെ​ന്ന സം​ശ​യ​ത്തോ​ടെ എ​ത്തി​ച്ചേ​രു​ന്നു​ണ്ട്. ഇ​ന്ന​ലെ മു​ത​ല്‍ ഡോ​ക്ട​ര്‍​മാ​രെ കോ​വി​ഡ്-​നോ​ണ്‍​കോ​വി​ഡ് വി​ഭാ​ഗ​മാ​യി ത​രം​തി​രി​ച്ചു 15 പേ​രു​ടെ സം​ഘ​മാ​യി​ട്ടാ​ണ് ഒ​രു​ക്കി​നി​ര്‍​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ.​കെ.​സു​ദീ​പ് അ​റി​യി​ച്ചു. കോ​വി​ഡ് ബാ​ധി​ത​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രേ​യും കോ​വി​ഡ് വി​ഭാ​ഗ​ത്തി​നു മാ​ത്ര​മാ​യി നി​ശ്ച​യി​ച്ച ഡോ​ക്ട​ര്‍​മാ​രു​ടെ ടീ​മാ​യി​രി​ക്കും പ​രി​ശോ​ധി​ക്കു​ക. നോ​ണ്‍ കോ​വി​ഡ് വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ മ​റ്റു രോ​ഗി​ക​ളേ​യും പ​രി​ശോ​ധി​ക്കും.കെ​എ​സ്ആ​ര്‍​ടി​സി-​സ്വ​കാ​ര്യ ബ​സു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും നി​ല​ച്ച​തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തു​ന്ന ജീ​വ​ന​ക്കാ​രെ വീ​ട്ടി​ലേ​ക്കും ആ​ശു​പ​ത്രി​യി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ബ​സ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ ജി​ല്ലാ ക​ള​ക്‌​ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്നു രാ​വി​ലെ മു​ത​ല്‍ ഈ ​ആ​വ​ശ്യ​ത്തി​നാ​യി ബ​സു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​നാ​ണു നി​ര്‍​ദേ​ശം. പ​യ്യ​ന്നൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, ശ്രീ​ക​ണ്ഠ​പു​രം, ഇ​രി​ട്ടി, ത​ല​ശേ​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് ബ​സു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. വൈ​റ​സ് ക്ലി​നി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ഇ​ന്നു​മു​ത​ല്‍ മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ല്‍ ആ​രം​ഭി​ക്കു​ന്ന​ത് സൗ​ക​ര്യ​പ്ര​ദ​മാ​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ സാ​മ്പി​ളു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണു ത​ല​ശേ​രി​യി​ലെ മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ല്‍ വൈ​റോ​ള​ജി ലാ​ബ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 31 ന​കം പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ലാ​ബ് സൗ​ക​ര്യം ആ​രം​ഭി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു. റി​സ​ള്‍​ട്ട് പെ​ട്ടെ​ന്നു ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​വി​ടെ​ത്ത​ന്നെ ലാ​ബ് ആ​രം​ഭി​ക്കു​ന്ന​ത്.