മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ വൈ​റോ​ള​ജി ലാ​ബ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Wednesday, March 25, 2020 12:00 AM IST
ത​ല​ശേ​രി: മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ള്ള വൈ​റോ​ള​ജി ലാ​ബ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​ത്യേ​ക ലാ​ബാ​ണ് ഇ​തി​നാ​യി സ​ജ്ജ​മാ​ക്കി​യ​ത്. മ​റ്റു പ​രി​ശോ​ധ​ന​ക​ള്‍ ഈ ​ലാ​ബി​ല്‍ ചെ​യ്യി​ല്ല. അ​ഞ്ചം​ഗ സം​ഘ​ത്തെ പ​രി​ശോ​ധ​ന​യ്ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍ എം​സി​സി​യി​ല്‍ താ​മ​സി​ച്ച് ജോ​ലി​ചെ​യ്യു​മെ​ന്ന് എം​സി​സി ഡ​യ​റ​ക്‌​ട​ര്‍ ഡോ. ​സ​തീ​ശ​ന്‍ ബാ​ല​സു​ബ്ര​ഹ്മ​ണ്യം അ​റി​യി​ച്ചു. എം​സി​സി​യി​ല്‍ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ നാ​ലു ദി​വ​സ​ത്തേ​ക്ക് മാ​റി​നി​ൽ​ക്കും. നി​യ​ന്ത്ര​ണം ഫ​ല​പ്ര​ദ​മാ​യാ​ല്‍ ഇ​ത് 31 വ​രെ തു​ട​രും. അ​ടി​യ​ന്ത​ര ആ​വ​ശ്യ​മു​ള്ള ചി​കി​ത്സ​യ്ക്കും പു​തി​യ രോ​ഗി​ക​ളു​ടെ പ​രി​ശോ​ധ​യ്ന​ക്കും മു​ട​ക്ക​മി​ല്ല. കോ​വി​ഡ് ബാ​ധ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍ യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും രോ​ഗി​ക​ള്‍​ക്ക് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് മേ​ധാ​വി​ക​ളു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് സം​ശ​യ​നി​വാ​ര​ണം വ​രു​ത്താ​ന്‍ സം​വി​ധാ​ന​മു​ണ്ടെ​ന്നും അ​ത് ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും ഡ​യ​റ​ക്‌​ട​ര്‍ അ​റി​യി​ച്ചു.