വേണ്ടിവന്നാൽ ബ​ല​പ്ര​യോ​ഗം: എ​സ്പി
Wednesday, March 25, 2020 12:00 AM IST
ക​ണ്ണൂ​ർ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ ഗൗ​ര​വം ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യി​ട്ടി​ല്ല. സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ൽ വ്യാ​പ​ക​മാ​യി ജ​ന​ങ്ങ​ൾ ടൗ​ണി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണ്. ഇ​പ്പോ​ൾ പോ​ലീ​സ് മാ​ന്യ​മാ​യി​ട്ട് പെ​രു​മാ​റു​ന്ന​ത്. കൂ​ടു​ത​ൽ ആ​ളു​ക​ൾ വാ​ഹ​ന​വു​മാ​യി ന​ഗ​ര​ത്തി​ൽ എ​ത്തി​യാ​ൽ ബ​ല​പ്ര​യോ​ഗം വേ​ണ്ടി​വ​രു​മെ​ന്നും ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. വ​ള​രെ അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കു മാ​ത്ര​മേ പൊ​തു​ജ​ന​ങ്ങ​ൾ വീ​ടി​നു പു​റ​ത്ത് ഇ​റ​ങ്ങേ​ണ്ട​തു​ള്ളൂ. മ​റ്റു​ള്ള​വ​ർ​ക്ക് രോ​ഗം വ​രും. എ​ന്നാ​ൽ ത​നി​ക്കും കു​ടും​ബ​ത്തി​നും ഇ​തൊ​ന്നും ബാ​ധ​ക​മ​ല്ലെ​ന്ന രീ​തി​യി​ൽ ചി​ല​ർ പെ​രു​മാ​റു​ക​യാ​ണ്. ഇ​ന്ന​ലെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കു പോ​ലും ന​ഗ​ര​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രോ​ടൊ​ക്കെ വ​ള​രെ മാ​ന്യ​മാ​യി​ട്ടാ​ണ് പോ​ലീ​സ് പെ​രു​മാ​റി​യ​ത്. പ​ല​രെ​യും രോ​ഗ​വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ച്ചു. ഇ​നി അ​തു​ണ്ടാ​വി​ല്ല. ഗൗ​ര​വം മ​ന​സി​ലാ​ക്കി​യി​ല്ലെ​ങ്കി​ൽ ബ​ല​പ്ര​യോ​ഗം നേ​രി​ടേ​ണ്ടി​വ​രും. കു​റ​ച്ച് ദി​വ​സം വീ​ട്ടി​ൽ ക​ഴി​യാ​ൻ എ​ന്താ​ണ് ബു​ദ്ധി​മു​ട്ട്. മ​ദ്യ​ശാ​ല​ക​ളി​ലും മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ലും എ​ത്തു​ന്ന​വ​ർ നി​ശ്ചി​ത അ​ക​ലം പാ​ലി​ക്ക​ണം. - അ​ദ്ദേ​ഹം പ​റ​ഞ്ഞു.