നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ്
Wednesday, March 25, 2020 12:00 AM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ക​ണ്ണൂ​രി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​വു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ൽ ക​ണ്ണൂ​ർ ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. ഇ​ന്നു രാ​വി​ലെ​യും പ​രി​ശോ​ധ​ന തു​ട​രും. ക​ണ്ണൂ​രി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. അ​നാ​വ​ശ്യ​മാ​യി ചു​റ്റി​ക്ക​റ​ങ്ങു​ന്ന ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ​യ​ട​ക്കം പോ​ലീ​സ് താ​ക്കീ​ത് ന​ല്കി തി​രി​കെ അ​യ​ക്കു​ന്നു​ണ്ട്. ആ​വ​ശ്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷ​മേ ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്നു​ള്ളൂ. ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യ​തീ​ഷ് ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും എ​ന്നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മ​റ്റ് അ​വ​ശ്യ സ​ർ​വീ​സു​ക​ളി​ലെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത്. മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ല്ക്കു​ന്ന ക​ട​ക​ളു​മാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്. ഹോ​ട്ട​ലു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്ക് പാ​ഴ്സ​ൽ ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ണൂ​ർ മാ​ർ​ക്ക​റ്റി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. പോ​ലീ​സ് ക​ണ്ണൂ​രി​ലെ എ​ല്ലാ ജം​ഗ്ഷ​നി​ലും നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി റോ​ഡി​ലി​റ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്നു മു​ത​ൽ അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്ര​മേ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബാ​റു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണെ​ങ്കി​ലും വി​ദേ​ശ മ​ദ്യ​ഷാ​പ്പു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പു​തു​ക്കി​യ സ​മ​യ​ക്ര​മം രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ്. ക​ള്ളു​ഷാ​പ്പു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ‌ബ​സ് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ച​തോ​ടെ ന​ഗ​ര​ത്തി​ൽ ആ​ളു​ക​ൾ കു​റ​വാ​ണ്.

താ​ക്കീ​താ​യി പോ​ലീ​സ്
മേ​ധാ​വി റോ​ഡി​ലി​റ​ങ്ങി

ക​ണ്ണൂ​ർ: നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് റോ​ഡി​ലി​റ​ങ്ങി​യ​വ​രെ നേ​രി​ടാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യ​തീ​ഷ് ച​ന്ദ്ര നേ​രി​ട്ടി​റ​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​ണ് ക​ണ്ണൂ​ർ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പം പോ​ലീ​സ് മേ​ധാ​വി വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലും എ​ത്തി​യ​വ​രെ റോ​ഡി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ആ​വ​ശ്യ​ങ്ങ​ൾ ആ​രാ​ഞ്ഞു. പ​ല യാ​ത്ര​ക്കാ​ർ​ക്കും വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കാ​നാ​യി​ല്ല. ഇ​വ​രെ ശ​കാ​രി​ച്ചും ഉ​പ​ദേ​ശി​ച്ചും പോ​ലീ​സ് മേ​ധാ​വി വ​ഴി​തി​രി​ച്ചു​വി​ട്ടു.

ചി​ല​ർ 10 കി​ലോ​മീ​റ്റ​ർ ദൂ​രെ വാ​ഹ​ന​മോ​ടി​ച്ച് ന​ഗ​ര​ത്തി​ലെ​ത്തി​യ​ത് അ​രി​യും പ​ച്ച​ക്ക​റി​യും വാ​ങ്ങാ​നാ​ണെ​ന്നാ​ണ് പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. ഇ​തി​നു നാ​ട്ടി​ൽ സൗ​ക​ര്യ​മി​ല്ലേ എ​ന്ന പോ​ലീ​സി​ന്‍റെ ചോ​ദ്യ​ത്തി​ന് ആ​ർ​ക്കും മ​റു​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ൽ ന​ഗ​ര​ത്തി​ലെ​ത്തി​യ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രെ പോ​ലീ​സ് മേ​ധാ​വി നി​ർ​ബ​ന്ധി​ച്ച് തി​രി​ച്ച​യ​ച്ചു. ഇ​ന്ന​ലെ ബോ​ധ​വ​ത്ക​ര​ണ​മാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ന്നു മു​ത​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ വേ​ണ്ടി​വ​രു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​തു തു​ട​രു​ക​യും ചെ​യ്യും.