പ​ത്ര​ക്കെ​ട്ടു​മാ​യി പോ​യ ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു
Tuesday, March 24, 2020 9:06 PM IST
പ​ഴ​യ​ങ്ങാ​ടി: പ​ത്ര​ക്കെ​ട്ട് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ഓ​ട്ടോ​റി​ക്ഷ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഡ്രൈ​വ​ർ മ​രി​ച്ചു. അ​ടു​ത്തി​ല വ​യ​ല​പ്ര​യി​ലെ മു​ണ്ട​യാ​ട് ഹൗ​സി​ൽ ബാ​ല​ൻ ന​മ്പ്യാ​ർ-​ത​ങ്കം ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സു​നി​ൽ​കു​മാ​ർ (45) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ ഇ​രി​ണാ​വി​ന​ടു​ത്ത് ക​ല്യാ​ശേ​രി സെ​ൻ​ട്ര​ൽ ക​രി​ക്കാ​ട് മ​ട​പ്പു​ര റോ​ഡി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച ഓ​ട്ടോ​റി​ക്ഷ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ചെ​റു​കു​ന്നി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ചി​കി​ത്സ​യി​ലാ​ണ്. ഭാ​ര്യ: ജ​യ​ശ്രീ (പ​യ്യ​ന്നൂ​ർ). മ​ക​ൾ: ശ്രീ​ല​ക്ഷ്മി. സ​ഹോ​ദ​ര​ങ്ങ​ൾ: മ​നോ​ജ്, മി​നി, മീ​ന.