മ​ക​ന് ഗു​ഡ്ബൈ സ​ന്ദേ​ശ​മ​യ​ച്ച് അ​ച്ഛ​ൻ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ
Tuesday, March 24, 2020 9:06 PM IST
പ​യ്യ​ന്നൂ​ർ: മ​ക​ന് മൊ​ബൈ​ൽ ഫോ​ണി​ൽ ഗു​ഡ് ബൈ ​സ​ന്ദേ​ശ​മ​യ​ച്ച​ശേ​ഷം അ​ച്ഛ​ൻ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ. അ​ന്നൂ​ർ പു​തി​യ​കാ​വി​ലെ മ​യി​ലി​ട്ട രാ​മ​ച​ന്ദ്ര​നെ​യാ​ണ് (65) വീ​ടി​നു പി​ന്നി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ബം​ഗ​ളൂ​രു​വി​ലു​ള്ള മ​ക​ന്‍റെ ഫോ​ണി​ൽ രാ​മ​ച​ന്ദ്ര​ൻ ഗു​ഡ്ബൈ എ​ന്ന് സ​ന്ദേ​ശ​മ​യ​ച്ചി​രു​ന്നു. ഇ​തു ക​ണ്ട മ​ക​ൻ മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളെ വി​ളി​ച്ച് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് രാ​മ​ച​ന്ദ്ര​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​യ്യ​ന്നൂ​ർ ശാ​ന്തി തി​യേ​റ്റ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പ​യ്യ​ന്നൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ഭാ​ര്യ: ഹേ​മ. മ​ക്ക​ൾ: ഉ​ല്ലാ​സ് ച​ന്ദ്ര​ൻ (സിം​ഗ​പ്പൂ​ർ), വി​ഭാ​സ് ച​ന്ദ്ര​ൻ (ബം​ഗ​ളൂ​രു). മ​രു​മ​ക​ൾ: ധ​ന്യ, അ​നി​ത.