കണ്ണൂരിൽ അ​ഞ്ചു പേ​ര്‍​ക്കു കൂ​ടി കോവിഡ്-19
Tuesday, March 24, 2020 1:13 AM IST
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ ജി​ല്ല​യി​ല്‍ അ​ഞ്ചു​പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്- 19 ബാ​ധ സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു​പേ​രും എ​മി​റേ​റ്റ്‌​സ് എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ ഇ​കെ-532 വി​മാ​ന​ത്തി​ല്‍ ദു​ബാ​യി​ല്‍​നി​ന്നു കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​വ​രാ​ണ്. 21 ന് ​രാ​ത്രി 9.45 ന് ​പു​റ​പ്പെ​ട്ട് 22 ന് 2.45 ​നാ​ണ് ഇ​വ​ര്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത്. അ​ഞ്ചു​പേ​രെ​യും നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വ​ച്ച് സ്‌​ക്രീ​ന്‍ ചെ​യ്യു​ക​യും അ​തി​ല്‍ കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ രോ​ഗ​ല​ക്ഷ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ക​ള​മ​ശേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും പാ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മ​റ്റു നാ​ലു​പേ​രെ​യും ആം​ബു​ല​ന്‍​സു​ക​ളി​ല്‍ വീ​ടു​ക​ളി​ലെ​ത്തി​ച്ച് ഹോം ​ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന നാ​ലു​പേ​രെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തേ​വി​മാ​ന​ത്തി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍​നി​ന്നു​ള്ള 28 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗി​ക്കു​ക​യാ​ണ്.
പു​തി​യ അ​ഞ്ചു​പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 16 ആ​യി. തു​ട​ര്‍​ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​തി​ല്‍ ഒ​രാ​ള്‍ നേ​ര​ത്തേ ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. 16 പേ​രി​ല്‍ 15 പേ​ര്‍ ദു​ബാ​യി​ല്‍​നി​ന്നും ഒ​രാ​ള്‍ ഷാ​ര്‍​ജ​യി​ല്‍​നി​ന്നു​മാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്.
കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ലാ​ന്‍ എ,​ബി,സി ​പ്ര​കാ​രം യ​ഥാ​ക്ര​മം 80, 96, 250 ബെ​ഡ്ഡു​ക​ള്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഹോം ​ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​വ​ര്‍​ക്കാ​യി 1,000 പേ​രെ പാ​ര്‍​പ്പി​ക്കാ​ന്‍ സൗ​ക​ര്യ​മു​ള്ള കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളും സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു. സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ പോ​രാ​തെ​വ​രു​മ്പോ​ള്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ വാ​ഗ്ദാ​നം​ചെ​യ്ത സൗ​ക​ര്യ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നു ജി​ല്ലാ ക​ള​ക്‌​ട​ര്‍ അ​റി​യി​ച്ചു. ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പോ​ലീ​സ് സേ​ന​യു​ടെ സ​ഹാ​യം ഉ​പ​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ 144 വ​കു​പ്പ് പ്ര​കാ​രം നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ അ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍ മാ​ത്ര​മാ​യി പ്ര​വ​ര്‍​ത്ത​നം ക്ര​മീ​ക​രി​ക്കു​ന്ന​താ​ണ്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും മ​റ്റും ല​ഭ്യ​ത ഓ​ണ്‍​ലൈ​ന്‍ മു​ഖേ​ന​യും ഹോം ​ഡെ​ലി​വ​റി മു​ഖേ​ന​യും രോ​ഗ​ബാ​ധ ത​ട​യു​ന്ന​തി​നു​ള്ള ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ല്‍ എ​ടു​ത്തു​കൊ​ണ്ട് ഉ​റ​പ്പു​വ​രു​ത്തും. മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത പൊ​തു​വി​പ​ണി​യി​ല്‍ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും ജി​ല്ലാ ക​ള​ക്‌​ട​ര്‍ വ്യ​ക്ത​മാ​ക്കി.
ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ തു​റ​മു​ഖ മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ്, ജി​ല്ലാ ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. നാ​രാ​യ​ണ നാ​യ്ക്, ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ. ​എം.​കെ. ഷാ​ജ്, ആ​ര്‍​ദ്രം അ​സി​സ്റ്റ​ന്‍റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​സി. സ​ച്ചി​ന്‍, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് വി.​വി. മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
കോ​വി​ഡ് സം​ശ​യി​ച്ച് വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 6,504 ആ​യി. നി​ല​വി​ല്‍ 31 പേ​ര്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 17 പേ​ര്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും 24 പേ​ര്‍ ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. 6432 പേ​രാ​ണ് വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തു​വ​രെ 177 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ അ​ഞ്ചെ​ണ്ണ​ത്തി​ന്‍റെ ഫ​ലം പോ​സി​റ്റീ​വും 148 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വു​മാ​ണ്. 24 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ല്‍ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​വ​രെ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ഞ്ചു വി​മാ​ന​ങ്ങ​ളി​ലാ​യെ​ത്തി​യ 231 യാ​ത്ര​ക്കാ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ക​ണ്ണൂ​ര്‍, ത​ല​ശേ​രി, പ​യ്യ​ന്നൂ​ര്‍, പ​ഴ​യ​ങ്ങാ​ടി, ക​ണ്ണ​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും വ​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് സ്‌​ക്രീ​നിം​ഗും ല​ഘു​ലേ​ഖ വി​ത​ര​ണ​വും ന​ട​ത്തി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 534 യാ​ത്ര​ക്കാ​രെ സ്‌​ക്രീ​നിം​ഗി​ന് വി​ധേ​യ​രാ​ക്കി. ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്തു. 449 പേ​രെ വീ​ടു​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ സ​ജ്ജ​മാ​ക്കി​യ 1848 ടീ​മു​ക​ള്‍ 27281 വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.
പു​തു​ച്ചേ​രി​യി​ലും
ലോ​ക്ക് ഡൗ​ൺ
മാ​ഹി: കോ​വി​ഡ്- 19 വൈ​റ​സ് ബാ​ധ​യു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ഇ​ന്നു​മു​ത​ൽ 31 വ​രെ മാ​ഹി​യു​ൾ​പ്പെ​ടെ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തും ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. അ​തി​ർ​ത്തി​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പു​തു​ച്ചേ​രി​യു​ടെ ഭാ​ഗ​മാ​യ മാ​ഹി​യി​ൽ നി​ല​വി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​രോ​ധ​നാ​ജ്ഞ തു​ട​രാ​നും അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചി​ടാ​നും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​നും പു​തു​ച്ചേ​രി സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ഇ​ന്നു​മു​ത​ൽ അ​ന്യ​സം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല.
നി​ല​വി​ൽ പു​തി​യ കേ​സു​ക​ളൊ​ന്നും പു​തു​ച്ചേ​രി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ഒ​രു സ്ത്രീ​യും മ​റ്റൊ​രു സ്ത്രീ​യും ആ​ശു​പ​ത്രി​യി​ലും 263 ഓ​ളം പേ​ർ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 63 ഓ​ളം പേ​രെ 14 ദി​വ​സ​ത്തെ നി​രി​ക്ഷ​ണ​ത്തി​നു​ശേ​ഷം പു​റ​ത്തു​പോ​കാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യും റീ​ജ​ണ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​മ​ൻ ശ​ർ​മ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
അ​മി​ത​വി​ല ഈ​ടാ​ക്ക​രു​ത്
ക​ണ്ണൂ​ര്‍: സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം 200 മി​ല്ലി​ലി​റ്റ​ര്‍ ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റി​ന്‍റെ വി​ല 100 രൂ​പ​യി​ല്‍ കൂ​ടാ​ന്‍ പാ​ടി​ല്ല. കൂ​ടാ​തെ ര​ണ്ട് പ്ലൈ ​മാ​സ്‌​കി​ന് പ​ര​മാ​വ​ധി എ​ട്ടു രൂ​പ​യാ​യും മൂ​ന്ന് പ്ലൈ ​സ​ര്‍​ജി​ക്ക​ല്‍ മാ​സ്‌​കി​ന് 10 രൂ​പ​യാ​യും ചി​ല്ല​റ വി​ല്പ​ന​വി​ല നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.
ഈ ​ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍​ക്കും മ​റ്റ് വ്യാ​പാ​രി​ക​ള്‍​ക്കു​മെ​തി​രേ അ​വ​ശ്യ​സാ​ധ​ന നി​യ​മ​പ്ര​കാ​രം ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.