േകാവിഡ്: ത​ല​ശേ​രി​ സ​ജ്ജ​മെ​ന്ന് ഐ​എം​എ
Tuesday, March 24, 2020 1:12 AM IST
ത​ല​ശേ​രി: കോ​വി​ഡ് വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ൻ​ക​രു​ത​ലാ​യി സം​സ്ഥാ​നം പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട​ണ​മെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ത​ല​ശേ​രി ബ്രാ​ഞ്ച് ക​മ്മി​റ്റി. എ​ല്ലാ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ലും വൈ​റ​സ് ടെ​സ്റ്റ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ വേ​ഗ​ത്തി​ലാ​ക്ക​ണം.
ത​ല​ശേ​രി​യി​ലെ മു​ഴു​വ​ൻ ഡോ​ക്ട​ർ​മാ​രെ​യും അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​രെ​യും മൂ​ന്നാ​യി തി​രി​ച്ച് ര​ണ്ടാം നി​ര​യാ​യി മാ​റ്റി​നി​ർ​ത്തി പ​ക​ർ​ച്ച​വ്യാ​ധി വ്യാ​പ​ക​മാ​യി പ​ക​രു​ന്ന അ​വ​സ്ഥ​യെ നേ​രി​ടാ​ൻ നി​ല​വി​ൽ എ​ല്ലാ ആ​ശു​പ​ത്രി​ക​ളും സ​ജ്ജ​മാ​ക്കി​യ​താ​യും ഐ​എം​എ അ​റി​യി​ച്ചു.
ഈ ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ൾ, വീ​ട്ടി​ലെ ക്ലി​നി​ക്കു​ക​ൾ, എ​മ​ർ​ജ​ൻ​സി​യ​ല്ലാ​ത്ത ജ​ന​റ​ൽ ഒ​പി​ക​ൾ എ​ന്നി​വ ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ അ​ട​ച്ചി​ടും. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ലേ​ക്ക് അ​സു​ഖം പ​ക​രാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ക്ഷാ​മം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്ക​ണം. പി​പി​ഇ കി​റ്റു​ക​ൾ, മാ​സ്കു​ക​ൾ എ​ന്നി​വ​യ്ക്ക് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ത​ല​ശേ​രി​യി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും എ​മ​ർ​ജ​ൻ​സി​യ​ല്ലാ​ത്ത അ​സു​ഖ​ങ്ങ​ൾ​ക്ക് "ഫോ​ൺ ഇ​ൻ' സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​ക​ളും ഫോ​ൺ​ന​മ്പ​റു​ക​ളും: ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി-7907649560, ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി-9207760108, ടെ​ലി മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ-0490- 2341944, മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ- 0490- 23288 600, 9400625923, റോ​യ​ൽ മ​ല​ബാ​ർ ഹോ​സ്പി​റ്റ​ൽ- 0490-2323334, 8891800605 . സം​ശ​യ​ങ്ങ​ൾ​ക്ക് ദി​ശ ന​മ്പ​റും 1058, Gok app ഉം ​ഐ​എം​എ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​ബി.​സ​ജീ​വ് കു​മാ​ർ, സെ​ക്ര​ട്ട​റി ഡോ. ​ജ​യ​കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, ഡോ.​ബാ​ബു ര​വീ​ന്ദ്ര​ൻ, ഡോ. ​സു​രേ​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.