കടമുറി വാ​ട​ക ഒ​ഴി​വാ​ക്കി ചെ​റു​പു​ഴ​യി​ൽ​നി​ന്നും മാ​തൃ​ക
Tuesday, March 24, 2020 1:12 AM IST
ചെ​റു​പു​ഴ: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ വ്യാ​പാ​രി​ക​ള്‍​ക്ക് വാ​ട​ക ഒ​ഴി​വാ​ക്കിന​ല്‍​കി കെ​ട്ടി​ട ഉ​ട​മ. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​താ​വും ചെ​റു​പു​ഴ​യി​ലെ ജ്വ​ല്ല​റി വ്യാ​പാ​രി​യു​മാ​യ എ​ഴു​ത്ത​ന്‍​വീ​ട്ടി​ല്‍ ര​വീ​ന്ദ്ര​നാ​ണ് മാ​തൃ​ക​യാ​യ​ത്.
ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ടു കെ​ട്ടി​ട​ത്തി​ലാ​യി ക​ച്ച​വ​ടം ന​ട​ത്തു​ന്ന അ​ഞ്ചു വ്യാ​പാ​രി​ക​ള്‍​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്.
കോ​വി​ഡ് ഭീ​തി വ​ന്ന​തോ​ടെ വ്യാ​പാ​ര​മേ​ഖ​ല​യി​ല്‍ പ്ര​തി​സ​ന്ധി രൂ​പ​പ്പെ​ട്ട​തി​നാ​ലാ​ണ് വാ​ട​ക ഒ​ഴി​വാ​ക്കി​യ​തെ​ന്ന് ര​വീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.