ചെ​റു​വാ​ഞ്ചേ​രി സ്വ​ദേ​ശി​യു​ടെ റൂ​ട്ട് മാ​പ്പ് പു​റ​ത്തി​റ​ക്കി
Tuesday, March 24, 2020 1:12 AM IST
ഇ​രി​ട്ടി : ദു​ബായി​ൽ​നി​ന്നു ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി കൂ​ട്ടു​പു​ഴ ചെ​ക്ക്പോ​സ്റ്റ്, ഇ​രി​ട്ടി വ​ഴി ക​ട​ന്നു​പോ​യ ചെ​റു​വാ​ഞ്ചേ​രി സ്വ​ദേ​ശി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര​സം​ബ​ന്ധി​ച്ച റൂ​ട്ട് മാ​പ്പ് ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തി​റ​ക്കി. ഇ​ദ്ദേ​ഹം കൂ​ട്ടു​പു​ഴ​യി​ൽ​നി​ന്നു യാ​ത്രചെ​യ്ത എം4​സി​ക്സ് ബ​സി​ലെ യാ​ത്ര​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
20 ന് ​ഉ​ച്ച​യ്ക്ക് 1.30ന് ​ദു​ബാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഇ​കെ 566 എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ വൈ​കു​ന്നേ​രം 6.30 നാ​ണ് ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. തു​ട​ർ​ന്ന് സ്ക്രീ​നിം​ഗ് ക​ഴി​ഞ്ഞ് ഏ​ഴ​ര​യോ​ടെ​ആം​ബു​ല​ൻ​സി​ൽ ബം​ഗ​ളൂ​രു രാ​ജീ​വ് ഗാ​ന്ധി ഹോ​സ്പി​റ്റ​ലി​ലും അ​വി​ടു​ത്തെ സ്‌​ക്രീ​നി​ംഗി​ന് ശേ​ഷം പ​ത്തോ​ടെ സാ​റ്റ​ലൈ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലും എ​ത്തി​ച്ചേ​ർ​ന്നു. അ​വി​ടെ ചാ​യ സ്റ്റാ​ളി​ലും ബ​സ് സ്റ്റാ​ൻ​ഡി​ന് പു​റ​ത്തും മ​റ്റും ഏ​റെ​നേ​രം കാ​ത്തു​നി​ന്നു. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ അ​വി​ടെ​നി​ന്ന് മ​റ്റു​ള്ള​വ​രോ​ടൊ​പ്പം 12 സീ​റ്റു​ള്ള ടെ​മ്പോ ട്രാ​വ​ല​റി​ൽ ക​യ​റി 21 ന് ​രാ​വി​ലെ എ​ട്ടോ​ടെ കൂ​ട്ടു​പു​ഴ ആ​ർ​ടി ചെ​ക്ക് പോ​സ്റ്റി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത്. ഇ​വി​ടെ​നി​ന്ന് 8.15 ന് ​എം4​സി​ക്സ് ബ​സി​ൽ കി​ളി​യ​ന്ത​റ ചെ​ക്ക്പോ​സ്റ്റി​ൽ ഇ​റ​ങ്ങി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സ്ക്രീ​നിം​ഗി​ന് വി​ധേ​യ​നാ​യി.
8.15 മു​ത​ൽ 11 .30 വ​രെ ഇ​വി​ടെ തു​ട​ർ​ന്ന​ശേ​ഷം മ​റ്റ് മൂ​ന്ന് പേ​രോ​ടൊ​പ്പം ഓ​ട്ടോ​യി​ൽ ക​യ​റി 1.05 ന് ​ചെ​റു​വാ​ഞ്ചേ​രി​യി​ലെ വീ​ട്ടി​ൽ എ​ത്തു​ക​യും 22 ന് ​വൈ​കു​ന്നേ​രം നാ​ലു​വ​രെ വി​ട്ടി​ൽ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ക​യും ചെ​യ്തു. അ​തി​നു ശേ​ഷ​മാ​ണ് ആം​ബു​ല​ൻ​സി​ൽ എ​ത്തി ആ​ശു​പ​ത്രി​യിൽ അ​ഡ്മി​റ്റ് ആ​കു​ന്നെ​തെ​ന്നാ​ണ് റൂ​ട്ട് മാ​പ്പി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​ത് .
ഇ​യാ​ൾ കി​ളി​യ​ന്ത​റ ചെ​ക്ക് പോ​സ്റ്റി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​വി​ടെ എ​ത്തി​യ നാ​ലു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ര​ണ്ട് എ​സ്ഐ​മാ​ർ അ​ട​ക്കം പ​ത്തോ​ളം പോ​ലീ​സു​കാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ചെ​ക്ക് പോ​സ്റ്റ് അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​ർ ഞാ​യ​റാ​ഴ്ച മു​ത​ൽ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​നി​യും എ​ത്ര​പേ​ർ ഇ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.